അയൽവീട്ടുകാർ പഠിപ്പിച്ച അഭ്യാസം

സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ എച്ച്എസ്എസ് വിഭാഗം പനയോല ഉൽപ്പന്ന നിർമാണത്തിൽ ഏർപ്പെട്ട കെ ഭുവന (കുമ്പള ജിഎച്ച്എസ്എസ് )


 ആലപ്പുഴ അയൽവീട്ടിലെ ചേച്ചിമാരാണ് ഭുവനയെ കുട്ടനെയ്യാൻ പഠിപ്പിച്ചത്. പനയോല നിറത്തിൽ മുക്കി, മെടഞ്ഞ് കുട്ടയും വട്ടിയും മുറവും തൊപ്പിയുമെല്ലാം ഉണ്ടാക്കിയെടുക്കും. കാസർകോട് കുമ്പള സ്വദേശിനിയായ കെ ഭുവന. കുറച്ചു കാര്യങ്ങൾ യൂട്യൂബ് നോക്കിയും പഠിച്ചു. മലയാളത്തേക്കാൾ കന്നടയാണ് ഭുവനയ്ക്ക് കൂടുതൽ വഴങ്ങുന്നത്. ഏഴോളം ഉൽപ്പന്നങ്ങൾ ഭുവനയുണ്ടാക്കി. വ്യത്യസ്തമായ നിറങ്ങൾ നൽകിയ പനയോലയായിരുന്നു പ്രധാന ആകർഷണം. കുമ്പളയിൽ നിന്നും ആലപ്പുഴയിലെത്തി എ ഗ്രേഡോടെയാണ് ഭുവനയുടെ മടക്കം.   Read on deshabhimani.com

Related News