ജനപക്ഷ ബദൽ സംരക്ഷിക്കുക: എൻജിഒ യൂണിയൻ

എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം ടി എം ഹാജിറ ഉദ്ഘാടനംചെയ്യുന്നു


  കണ്ണൂർ സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതം ദുസ്സഹമാക്കുന്നതും ജനാധിപത്യവും മതനിരപേക്ഷതയും  ശിഥിലീകരിക്കുന്നതുമായ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ  പോരാട്ടം ശക്തിപ്പെടുത്താനും കേരളത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ചാലകശക്തിയായി പ്രവർത്തിക്കുന്ന ജനപക്ഷ ബദൽ നയങ്ങളുടെ സംരക്ഷണത്തിനായി അണിനിരക്കാനും എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം ജീവനക്കാരോട് അഭ്യർഥിച്ചു.    പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ നടപടി ആരംഭിക്കുക, ക്ഷാമബത്ത ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക എന്നീ പ്രമേയങ്ങളും കൗൺസിൽ അംഗീകരിച്ചു.  സംസ്ഥാന വൈസ് പ്രസിഡന്റ്‌  ടി എം  ഹാജിറ ഉദ്‌ഘാടനംചെയ്തു. ജില്ലാ  പ്രസിഡന്റ്‌ പി പി  സന്തോഷ് കുമാർ അധ്യക്ഷനായി.  സെക്രട്ടറി  എൻ സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  സംസ്ഥാന സെക്രട്ടറിയറ്റംഗം കെ വിജയകുമാർ സംസ്ഥാന കൗൺസിൽ യോഗ തീരുമാനങ്ങൾ വിശദീകരിച്ചു. ചർച്ചയിൽ എ പി ഹരീഷ്, പി വി സന്തോഷ് കുമാർ, എ സതീശൻ, കെ അയൂബ് , സി കെ  ഷംസീർ, കെ സി  നീന, പി വി  നിജിൽ, എൻ എം ചിത്രൻ, കെ ശശിധരൻ, എം ഷിനോജ്  എന്നിവർ ചർച്ചയിൽ പങ്കെടുത്തു. Read on deshabhimani.com

Related News