ചുവപ്പിന്റെ കുതിപ്പ്
കൂത്തുപറമ്പ് സിപിഐ എം കൂത്തുപറമ്പ് ഏരിയാ സമ്മേളനത്തിന് ഉജ്വല തുടക്കം. വലിയവെളിച്ചം കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (വജ്ര കൺവൻഷൻ സെന്റർ) എൻ കെ ശ്രീനിവാസൻ പതാക ഉയർത്തി. കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ ഉദ്‌ഘാടനംചെയ്‌തു. ഷാജി കരിപ്പായി താൽക്കാലിക അധ്യക്ഷനായി. എം സുകുമാരൻ രക്തസാക്ഷി പ്രമേയവും പത്മജ പത്മനാഭൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഷാജി കരിപ്പായി, പി എം മധുസൂദനൻ, ഒ സി ബിന്ദു, എം കെ നജീർ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. സംഘാടകസമിതി ജനറൽ കൺവീനർ എ അശോകൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ പി ജയരാജൻ, വത്സൻ പനോളി, കെ സജീവൻ, എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രൻ, പി ഹരീന്ദ്രൻ, കെ വി സുമേഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ലീല, കെ ധനഞ്ജയൻ, വി കെ സനോജ് എന്നിവരും പങ്കെടുക്കുന്നു. ഏരിയാ സെക്രട്ടറി ടി ബാലൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ച തുടങ്ങി. 16 ലോക്കലുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളും 21 ഏരിയാ കമ്മിറ്റിഅംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നു. വ്യാഴാഴ്‌ച വൈകിട്ട് ചീരാറ്റ കേന്ദ്രീകരിച്ച് വളന്റിയർ മാർച്ചും ബഹുജനപ്രകടനവും നടക്കും. ചെറുവാഞ്ചേരിയിലെ സീതാറാം യെച്ചൂരി നഗറിൽ പൊതുസമ്മേളനം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്യും. Read on deshabhimani.com