സെപക് താക്രോ ദേശീയ 
ചാമ്പ്യൻഷിപ്പ് 
22 മുതൽ തൃക്കരിപ്പൂരിൽ



 തൃക്കരിപ്പൂർ സെപക്‌താക്രോ സബ് ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പ്  22 മുതൽ 26 വരെ തൃക്കരിപ്പൂരിൽ നടക്കും.  23 സംസ്ഥാന ടീമുകൾ പങ്കെടുക്കും. ആൺ, പെൺ വിഭാഗത്തിലായി അറുന്നൂറോളം കായികതാരങ്ങളും നൂറോളം ഒഫീഷ്യലുകളും പങ്കെടുക്കും. ദക്ഷിണേന്ത്യയിൽ പ്രചാരമുള്ള ഈ കായിക ഇനം  ഒളിമ്പിക്സിലും എഷ്യൻ, കോമൺവെൽത്ത് ഗെയിംസുകളിലും അംഗീകരിച്ചതാണ്.  സെപക്‌താക്രോ ഫെഡറേഷൻ ഓഫ് ഇന്ത്യ നേതൃത്വത്തിലാണ്  ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്‌.   ആദ്യമായാണ് കാസർകോട് ജില്ലയിൽ ദേശീയ ചാമ്പ്യൻഷിപ്പ് എത്തുന്നത്. എംബിബിഎസ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്‌സുകളിൽ പ്രവേശനത്തിനും പിഎസ്‌സി പരീക്ഷകളിലും സ്പോർട്‌സ് ക്വാട്ടയിൽ സെപക്‌താക്രോ ഉൾപ്പെടുത്തിയിട്ടുണ്ട്. സെപക്‌താക്രോ സംസ്ഥാന, ജില്ലാ അസോസിയേഷനുകളും സഹൃദയ തൃക്കരിപ്പൂരുമാണ്‌  ചാമ്പ്യൻഷിപ്പിന്‌ ആതിഥ്യമരുളുന്നത്‌.   22ന് എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനംചെയ്യും. രാവിലെ എട്ടു മുതൽ മത്സരം ആരംഭിക്കും. 26ന് രാവിലെ ഫൈനൽ മത്സരങ്ങളോടെ  സമാപിക്കും. വാർത്ത സമ്മേളനത്തിൽ ചെയർമാൻ വി കെ ബാവ, കൺവീനർ വി പി പി മുസ്തഫ, സി സുനിൽകുമാർ, കെ വി ബാബു, വി പി യു മുഹമ്മദ്, കെ മധുസൂദനൻ, എം രജീഷ്ബാബു, ടി ബാബു എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News