ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം പരപ്പ ബ്ലോക്കിന്‌ ദേശീയ 
തലത്തിൽ രണ്ടാംസ്ഥാനം



കാസർകോട്‌ നീതി അയോഗ്   പ്രഖ്യാപിച്ച ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം സെപ്റ്റംബർ 2024  ലെ   റാങ്കിങ്ങിൽ ദേശീയ തലത്തിൽ രണ്ടാം റാങ്ക് പരപ്പ ബ്ലോക്കിന് ലഭിച്ചു. 2023 ജനുവരിയിൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ആസ്പിറേഷനിൽ ബ്ലോക്ക് പ്രോഗ്രാം. ഇന്ത്യയിലെ 500 ബ്ലോക്കുകളിലാണ്  പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിൽ  ഒമ്പത് ബ്ലോക്കുകൾ.  ആരോഗ്യവും പോഷകവും വിദ്യാഭ്യാസം, കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും, അടിസ്ഥാന സൗകര്യം, സാമൂഹിക വികസനം എന്നീ അഞ്ചു വിശാല മേഖലകളിലെ 39 സൂചകങ്ങളിലെ വളർച്ചയാണ്  പ്രോഗ്രാം   ലക്ഷ്യമാക്കുന്നത്.  2023 ഡിസംബർ റാങ്കിൽ സൗത്ത് സോണിൽ ഒന്നാം സ്ഥാനവും ദേശീയ തലത്തിൽ മൂന്നാം സ്ഥാനവും ജൂൺ 2023 ക്വാർട്ടറിൽ കേരളത്തിൽ ഒന്നാം സ്ഥാനവും ബ്ലോക്ക് കൈവരിച്ചിരുന്നു. പ്രോഗ്രാമിന്റെ മുൻനിര പരിപാടിയായ സമ്പൂർണത അഭയാനിലും  സംസ്ഥാനത്തിന് മാതൃകയായി മികച്ച പ്രവർത്തനം കാഴ്ചവച്ചു.    ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ വിവിധ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ ശ്രദ്ധേയ പ്രവർത്തനം നടത്തിയ ബ്ലോക്കിനെയും പഞ്ചായത്തുകളെയും അതിന് പ്രവർത്തിച്ച  വിവിധ വകുപ്പ്  തലവന്മാരെയും ജീവനക്കാരെയും കലക്ടർ കെ ഇമ്പശേഖർ അഭിനന്ദിച്ചു.    നേട്ടം കൈവരിക്കാൻ പരിശ്രമിച്ച എല്ലാവരെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം ലക്ഷ്‌മി അഭിനന്ദനം അറിയിച്ചു.     Read on deshabhimani.com

Related News