പരീക്ഷാർഥികൾക്ക്‌ എസ്‌എഫ്‌ഐ വക അരലക്ഷം മാസ്‌ക്കുകൾ



 തൃശൂർ  പരീക്ഷാക്കാലത്ത കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ എസ്‌എഫ്‌ഐ‌. എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി പരീക്ഷയെഴുതുന്ന ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും  മാസ്‌ക്ക്‌ നിർമിച്ചു നൽകുന്ന എസ്‌എഫ്‌ഐ പദ്ധതിക്ക്‌ തുടക്കമായി. അരലക്ഷം മാസ്‌ക്കുകൾ നിർമിച്ച്‌‌ സ്‌കൂളുകളിൽ എത്തിച്ച്‌ പ്രധാനാധ്യാപകർക്കാണ്‌‌ കൈമാറുന്നത്‌.  ‘മാസ്‌ക്‌ മസ്റ്റാണ്‌, ശാരീരിക അകലം സാമൂഹിക ഒരുമ’ എന്ന ആശയവുമായി   ജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ്‌ മാസ്‌ക്കുകൾ തയ്‌ച്ചത്‌‌‌.   എസ്‌എഫ്‌ഐ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും ചേർന്നാണ്‌‌ മാസ്‌ക്കുകൾ തയ്‌ക്കുന്നത്‌. മാസ്‌ക്കിന്‌ ആവശ്യമായ തുണികൾ സഹകരണ സ്ഥാപനങ്ങൾ, തുണിക്കടകൾ, വിവിധ  സംഘടനകൾ നേരത്തേ എസ്‌എഫ്‌ഐക്ക്‌ കൈമാറിയിരുന്നു. എസ്‌എസ്‌എൽസിക്ക്‌ 259 പരീക്ഷാ കേന്ദ്രങ്ങളിലായി 35,319 വിദ്യാർഥികളും ഹയർസെക്കൻഡറിക്ക്‌ പ്ലസ്‌വൺ, പ്ലസ്‌ടു വിഭാഗങ്ങളിലായി 78,153 വിദ്യാർഥികളും പരീക്ഷയെഴുതുന്നുണ്ട്‌. വിതരണോദ്‌ഘാടനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്‌ണൻ  ചേലക്കര എസ്‌എംടി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്രധാനധ്യാപികക്ക്‌ നൽകി നിർവഹിച്ചു. വരും ദിവസങ്ങളിൽ എസ്‌എഫ്‌ഐ പ്രവർത്തകർ ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും നേരിട്ട്‌ മാസ്‌ക്ക്‌ എത്തിക്കും. Read on deshabhimani.com

Related News