ക്വാറന്റൈൻ ലംഘിച്ചയാൾക്കെതിരെ കേസ്‌



ചാരുംമൂട്    ക്വാറന്റൈയിൻ ലംഘിച്ച് വീടിന് പുറത്തിറങ്ങിയ തമിഴ്നാട് സ്വദേശിയും ചുനക്കരയിലെ സ്ഥിരതാമസക്കാരനുമായ ഇ സഖിരാജി (35)നെതിരെ നൂറനാട് പൊലീസ് കേസെടുത്തു.  തമിഴ്നാട്ടിൽപോയി മടങ്ങിയ ഇയാൾ അടൂർ സർക്കാർ ആശുത്രിയിൽ ക്വാറന്റൈനിലായിരുന്നു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം വീട്ടിൽ ക്വാറന്റൈനിൽ കഴിയവെയാണ് കാലാവധിക്ക് മുമ്പ് ഇയാൾ പുറത്തുപോയത്. Read on deshabhimani.com

Related News