സ്വകാര്യ ഫാർമസിസ്റ്റുകൾ മാർച്ച്‌ നടത്തി

സ്വകാര്യ ഫാർമസിസ്റ്റുകൾ ലേബർ കമീഷണർ ഓഫീസിനുമുന്നിൽ നടത്തിയ ധർണ


തിരുവനന്തപുരം കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്‌ അസോസിയേഷൻ ലേബർ കമീഷണർ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകളുടെ പുതുക്കിയ വേതനം ഉടൻ നൽകണമെന്നും സർക്കാർ നിശ്ചയിച്ച തൊഴിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.  മാർച്ച്‌ എ സമ്പത്തും ലേബർ കമീഷണർ ഓഫീസിനുമുന്നിലെ ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥും ഉദ്‌ഘാടനം ചെയ്‌തു. ബിജുലാൽ അധ്യക്ഷനായി. സംസ്ഥാന ഫർമസി കൗൺസിൽ പ്രസിഡന്റ് ഒ സി നവീൻചന്ദ്‌, കെപിപിഎ ജില്ലാ സെക്രട്ടറി ഷിസി പകൽക്കുറി, വിജീഷ് എന്നിവർ സംസാരിച്ചു.  ധർണയ്ക്കുശേഷം മിനിമം വേജസ് അഡ്വൈസറി ബോർഡ് ചെയർമാൻ എ കെ ബാലന്‌ നിവേദനം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി സി ബാലകൃഷ്ണൻ, ഒ സി നവീൻചന്ദ്, ഷിസി പകൽക്കുറി, ബിജുലാൽ എന്നിവരാണ്‌ നിവേദനം നൽകിയത്‌. മിനിമം വേതനം പുതുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന്‌ അദ്ദേഹം ഉറപ്പുനൽകിയതായി ഭാരവാഹികൾ പറഞ്ഞു. Read on deshabhimani.com

Related News