ഭിന്നശേഷി കലോത്സവത്തിന് ഇന്ന് തിരിതെളിയും



കായംകുളം  പത്തനാപുരം ഗാന്ധിഭവൻ ജില്ലയിലെ ഭിന്നശേഷി വിഭാഗക്കാർക്ക് വേണ്ടി നടത്തുന്ന ഭിന്നശേഷി കലോത്സവം വ്യാഴവും വെള്ളിയും കായംകുളം ടി എ കൺവൻഷൻ സെന്ററിൽ നടക്കും. ജില്ലയിലെ എട്ട് സ്‌പെഷ്യൽ സ്‌കൂളിൽനിന്ന്‌ രണ്ട് ബ്ലോക്ക് റിസോഴ്‌സ് സെന്ററിൽനിന്നുമായി ഇരുന്നൂറിലധികം പേർ പങ്കെടുക്കും.  വ്യാഴം രാവിലെ 10ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ–-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനംചെയ്യും.   ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അധ്യക്ഷനാകും. യു പ്രതിഭ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്ര താരം രശ്‌മി അനിൽ മുഖ്യാതിഥിയാകും. വെള്ളി രാവിലെ 10ന്‌ കലാമേളയ്‌ക്ക്‌ പാരാലിമ്പിക്‌സ്‌ വിജയി ആസിം വെളിമണ്ണ, വീൽചെയറിലിരുന്ന്‌ ഏഴ് ഭാഷകളിൽ സിനിമ സംവിധാനംചെയ്‌ത അലൻ വിക്രാന്ത്, സർവ ശ്രേഷ്‌ഠ ദിവ്യാങ് പുരസ്‌കാര ജേതാവ് ആദിത്യ സുരേഷ്, കൈരളി ഫീനിക്‌സ്‌ അവാർഡ് ജേതാവ് മുഹമ്മദ് യാസീൻ എന്നിവർ തിരിതെളിക്കും.  വൈകിട്ട് നാലിന് സമാപനസമ്മേളനം ജസ്‌റ്റിസ് ബി കെമാൽ പാഷ ഉദ്ഘാടനംചെയ്യും.  മലങ്കര കാതോലിക്കാ മാവേലിക്കര രൂപതാ അധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്‌ അധ്യക്ഷനാകും. എ ജെ ഷാജഹാൻ, എസ് പവനനാഥൻ, എസ്  കേശുനാഥ്‌, ഗാന്ധിഭവൻ ഓർഗാനൈസിങ് സെക്രട്ടറി മുഹമ്മദ്‌ ഷെമീർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News