മിനിമം പിഎഫ്‌ പെൻഷൻ 9000 രൂപയാക്കണം

പിഎഫ് പെന്‍ഷനേഴ്സ് ജില്ലാ സമ്മേളനം ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനംചെയ്യുന്നു


മലപ്പുറം  മിനിമം പിഎഫ് പെൻഷൻ 9000 രൂപയാക്കണമെന്ന്‌ പിഎഫ്‌ പെൻൻഷനേഴ്സ് അസോസിയേഷൻ  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  ഇ ടി മുഹമ്മദ് ബഷീർ എംപി   ഉദ്ഘാടനംചെയ്തു.  ജില്ലാ പ്രസിഡന്റ്‌ കെ രാമദാസ് അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി വി മോഹനൻപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. അഖിലേന്ത്യാ കോ–- -ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ്‌  എം ധർമ്മജൻ, സംസ്ഥാന പ്രസിഡന്റ് ടി പി ഉണ്ണിക്കുട്ടി എന്നിവർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കൃഷ്ണൻ അറക്കൽ, മോഹനൻ പേക്കാട്ട്, ഗണേശൻ കോട്ടക്കൽ, ടി എ റസാഖ്, രാധാമണി അമ്മ, സുബ്രഹ്മണ്യൻ ചേലേമ്പ്ര എന്നിവർ സംസാരിച്ചു. തങ്കം ദാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.  ക്ഷാമബത്ത  ഏർപ്പെടുത്തുക, ഹയർ ഓപ്ഷൻ പെൻഷൻ വ്യവസ്ഥ നിലനിർത്തുക. ഇഎസ്ഐ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളും  സമ്മേളനം അംഗീകരിച്ചു.  ഭാരവാഹികൾ: കെ രാമദാസ് (പ്രസിഡന്റ്), വി മോഹനൻപിള്ള  (ജനറൽ സെക്രട്ടറി), ടി മുഹമ്മദ് (ട്രഷറർ).  Read on deshabhimani.com

Related News