വായിക്കാനും പഠിക്കാനും അക്ഷരമുന്നേറ്റം തുടങ്ങി
കൊട്ടാരക്കര വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങളും ഫർണിച്ചറും നല്‍കുന്ന അക്ഷരമുന്നേറ്റം പദ്ധതി സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ സ്വാഗതംപറഞ്ഞു. മൈലം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി നാഥ്, മേലില പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ, ജില്ലാ പഞ്ചായത്ത്അംഗം ജയശ്രീ വാസുദേവൻപിള്ള, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി കെ ജോൺസണ്‍, ജില്ലാ വൈസ് പ്രസിഡന്റ് എ എസ് ഷാജി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബെൻസി റെജി, എ അജി, സിനി ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ ഹർഷകുമാർ, ബെച്ചി ബി മലയിൽ, എൻ മോഹനൻ, ഒ ബിന്ദു, കെ എം റെജി, എസ് അനിൽകുമാർ, വിനോദിനി, അനു വർഗീസ്, സെക്രട്ടറി വി സുജിത് കുമാർ എന്നിവർ സംസാരിച്ചു. തൊണ്ണൂറ് ലൈബ്രറികൾക്ക് പുസ്തക കിറ്റും അഞ്ച് ലൈബ്രറികൾക്ക് ഉച്ചഭാഷിണി സിസ്റ്റവും 30 ലൈബ്രറികൾക്ക് മേശയും 50 ലൈബ്രറികൾക്ക് കസേരയും 6 ലൈബ്രറികൾക്ക് അലമാരയും വിതരണംചെയ്തു. 12 ലക്ഷംരൂപയാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയ്ക്കായി ചെലവഴിച്ചത്. Read on deshabhimani.com