തുടിതാളം നിറഞ്ഞു 
മനംനിറച്ച് മംഗലംകളി

ഹെെസ്കൂൾ വിഭാഗം മംഗലം കളിയിൽ ഒന്നാംസ്ഥാനം നേടിയ കണ്ണൂർ സെന്റ് തെരേസാസ് ഹയർസെക്കൻഡറി വിദ്യാർഥികളുടെ ആഹ്ലാദം


പയ്യന്നൂർ കലോത്സവവേദിയാകെ മനംനിറഞ്ഞ് കേട്ടിരുന്നു  പുതിയ താളം. തുളുഭാഷയിലെ വരികൾ, തുടിതാളം, പാളത്തൊപ്പിയും മുണ്ടും കുപ്പായവും തോർത്തും ധരിച്ചു ചുവടുവയ്ക്കുന്ന കുട്ടികൾ.  അങ്ങനെ ജില്ലാ കലോത്സവ ചരിത്രത്തിലേക്ക് പേരെഴുതിച്ചേർത്ത് മംഗലം കളി  അരങ്ങേറ്റം . 
നിറഞ്ഞ സദസ്സിലാണ്  മംഗലംകളിയെ  ഗാന്ധി പാർക്കിലെ വേദി വരവേറ്റത്.   ഹൈസ്കൂൾ വിഭാഗത്തിൽ   സംസ്ഥാന മത്സരത്തിന് യോഗ്യത നേടി  കണ്ണൂർ സെന്റ് തേരേസാസാണ് ആദ്യവിജയിയായത്.   മംഗലം കളിയിൽ ഭൂമിയെ സ്തുതിച്ച് പാടി തുടങ്ങുമ്പോൾ ടീമംഗമായ ചെറുകുന്ന് സ്വദേശിയായ സുമേത ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയി വന്നിട്ട് മണിക്കൂറുകളേ ആയിരുന്നുള്ളൂ. വൈറൽ പനി ബാധിച്ച് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാഞ്ഞങ്ങാട്ടെ രതീഷ് വെള്ളത്തട്ട,  രതീഷ് കാട്ടുമാടം, ചിഞ്ചു എന്നിവരായിരുന്നു പരിശീലകർ ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ പൈസക്കരി ദേവമാതാ ഹയർ സെക്കൻഡറി സ്കൂളായിരുന്നു ആദ്യ അവതരണം. ഹൈസ്കൂൾ വിഭാഗത്തിൽ 12  സ്കൂളുകളും ഹയർസെക്കൻഡറി വിഭാഗത്തിൽ   11 സ്കൂളുകളും പങ്കെടുത്തു.   Read on deshabhimani.com

Related News