കൺസ്യൂമർഫെഡ് ക്രിസ്‌മസ് - പുതുവത്സര വിപണി നാളെ തുടങ്ങും
കാഞ്ഞങ്ങാട് സഹകരണ വകുപ്പിന്റെ കൺസ്യൂമർഫെഡ് ക്രിസ്‌മസ് -പുതുവത്സര വിപണി ജില്ലയിൽ 23 ന് തുടങ്ങും. സൂപ്പർ മാർക്കറ്റിലും ത്രിവേണി ജില്ലാ ആസ്ഥാനത്തും സംഘടിപ്പിക്കുന്ന വിപണി ജനുവരി ഒന്ന് വരെ നീളും. അരി, പഞ്ചസാര, ചെറുപയർ, മുളക്, മല്ലി, വെളിച്ചെണ്ണ, കടല ഉൾപ്പടെ 13 ഇനം സബ്‌സിഡിയോടുകൂടിയും നോൺ സബ്‌സിഡി ഉൽപ്പന്നങ്ങളായ ത്രിവേണി തേയില, ബിരിയാണി അരി, ആട്ട, റവ, മൈദ അരിപ്പൊടി തുടങ്ങിയവ ഉൾപ്പടെ മറ്റ് അവശ്യസാധനങ്ങൾ മാർക്കറ്റ് വിലയേക്കാൾ വിലകുറച്ചും ലഭിക്കും. ക്രിസ്‌മസ്- –- പുതുവത്സര കേയ്‌ക്കും ത്രിവേണി നോട്ട് ബുക്കും ലഭിക്കും. കൺസ്യൂമർഫെഡ് കണ്ണൂർ റീജിയണിലെ കണ്ണൂർ, കാസർകോട് ജില്ലകളിലായി 15 കേന്ദ്രങ്ങളിലാണ് വിപണി. കാസർകോട് ജില്ലാ വിപണി കാഞ്ഞങ്ങാട് അലാമിപ്പള്ളി പീപ്പിൾസ് വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തിലാണ്. 24 ന് രാവിലെ ഒമ്പതിന് നഗരസഭ ചെയർപേഴ്‌സൺ കെ വി സുജാത ഉദ്‌ഘാടനംചെയ്യും. ഒരു കാർഡിന് 8 കിലോ അരിയാണ് നൽകുന്നത്. ജയ, കുറുവ, കുത്തരി –- 33 രൂപ, പച്ചരി –- 29 രൂപ, പഞ്ചസാര –- 33, ചെറുപയർ –- 90, വൻ കടല–- 69, ഉഴുന്ന് –- 95, വൻപയർ–- 79, തുവര –- 115, മുളക് (അര കിലോ–- 73), മല്ലി (അര കിലോ –- 39), വെളിച്ചെണ്ണ (അര ലിറ്റർ–- 167 രൂപ) എന്നിങ്ങനെയാണ് വില. വാർത്താസമ്മേളനത്തിൽ കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ വി കെ രാജൻ, ജില്ലാ മാർക്കറ്റിങ് മാനേജർ കെ വി വേണുഗോപാലൻ, അസി. റീജിയണൽ മാനേജർ കെ സുധീർബാബു, മാർക്കറ്റിങ് കോഡിനേറ്റർ ബാബുരാജ്, എൻ പ്രിയേഷ് എന്നിവർ സംബന്ധിച്ചു. Read on deshabhimani.com