ചിട്ടി ആര്‍ബിട്രേറ്റര്‍ സ്ഥിരം നിയമനം നടത്തണം
തൃശൂർ ചിട്ടി ആർബിട്രേറ്റർ സ്ഥിരം നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഓൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിവേദനം നൽകി. തൃശൂരിൽ താൽക്കാലികമായി സ്ഥാപിച്ച ചിട്ടി ആർബിട്രേറ്റർ തസ്തിക 2025 മാർച്ച് 31ന് അവസാനിക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ കുറികളുള്ള മേഖലയെന്നതിനാൽ ആർബിട്രേറ്റർ തസ്തിക നിർത്തലാക്കിയാൽ കേസുകൾ കുമിഞ്ഞുകൂടും. മുടക്ക് വരുത്തിയവരുടെ കുറി സംഖ്യ പിരിഞ്ഞുകിട്ടുവാനും ബുദ്ധിമുട്ടാകും. കുറിക്കമ്പനികളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകും. ഈ പ്രതിസന്ധി മറികടക്കാനാണ് സ്ഥിരം ആർബിട്രേറ്റർ നിയമനം എന്ന ആവശ്യവുമായി നേതാക്കൾ മന്ത്രിയെ കണ്ടത്. സ്ഥിരം നിയമനം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി ഭാരവാഹികളെ അറിയിച്ചു. ചെയർമാൻ ഡേവിഡ് കണ്ണനായ്ക്കൽ, ബേബി മൂക്കൻ, കെ വി ശിവകുമാർ, ടി ജോസ്, സി എൽ ഇഗ്നേഷ്യസ്, സി പി ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. Read on deshabhimani.com