ബ്രഹ്മഗിരി വയനാട് കോഫി ഓഫീസ് സമുച്ചയം തുറന്നു
കൽപ്പറ്റ കാപ്പി കർഷകരുടെ സ്വപ്ന സാക്ഷാത്ക്കാരമായ ‘വയനാട് കോഫി’ കാപ്പിപ്പൊടി നിർമാണ യൂനിറ്റ് കണിയാമ്പറ്റയിൽ പ്രവർത്തനം തുടങ്ങി. ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആധുനിക ലബോറട്ടറിയും, കാപ്പിപ്പൊടി നിർമ്മാണ യൂണിറ്റും അടങ്ങുന്ന ഓഫീസ് സമുച്ചയം സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബിനു ചാക്കോ അധ്യക്ഷനായിരുന്നു. ബ്രഹ്മഗിരി കോഫി ഡിവിഷൻ മാനേജർ കെ ആർ ജുബുനു , കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ എം കറുത്തമണി എന്നിവർ പദ്ധതി വിശദീകരിച്ചു. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ഉദ്ഘാടന പരിപാടിയിൽ കുറച്ച് ആളുകൾ മാത്രമാണ് പങ്കെടുത്തത്. പി ഗഗാറിൻ, വിജയൻ ചെറുകര യൂസഫ് , റഷീന സുബൈർ, ഡോ. അമ്പി ചിറയിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി എസ് ബാബുരാജ്, എന്നിവർ പങ്കെടുത്തു. ബ്രഹ്മഗിരി കോഫി ഡിവിഷൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ കെ മോഹൻദാസ് നന്ദി പറഞ്ഞു. Read on deshabhimani.com