മുളപ്പാലത്തിന് വിട കാളിന്ദി കരകവിഞ്ഞാലും നെട്ടറ നൊമ്പരപ്പെടില്ല

നിർമാണം പൂർത്തിയായ തിരുനെല്ലി പഞ്ചായത്തിലെ നെട്ടറപ്പാലം


  തിരുനെല്ലി എല്ലാ മഴക്കാലത്തും കാളിന്ദി നിറഞ്ഞൊഴുകി ഒറ്റപ്പെടുന്ന തിരുനെല്ലി  നെട്ടറക്കാർക്ക്‌ ഇത്തവണ ഈ ദുരിതമില്ല.  മുളപ്പാലത്തിലൂടെ ജീവൻ പണയവച്ചുള്ള ദുർഘടയാത്ര അവസാനിച്ചു. ഒറ്റപ്പെടലിന്റെ നൊമ്പരവും അകന്നു. നെട്ടറയിൽ കിഫ്‌ബി പദ്ധതിയിൽ 12.89 കോടി രൂപയുടെ പാലം ഈ സർക്കാർ നിർമിച്ചുനൽകി. മഴക്കാലദുരിതമില്ലാതെ സഞ്ചരിക്കുകയാണ്‌ പ്രദേശവാസികൾ. പണികൾ പൂർത്തിയാക്കി പാലം ഉദ്‌ഘാടനത്തിന്‌ കാക്കുകയാണ്‌. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയിൽ ഗോത്രമേഖലയിലെ ഈ പാലം ഗതാഗതത്തിന്‌ തുറന്നുകൊടുക്കും.  50മീറ്റർ നീളത്തിൽ 11 മീറ്റർ വീതിയിലാണ്‌ പാലം യാഥാർഥ്യമായത്‌.  നൂറുകണക്കിന് ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെയുള്ളവരുടെ സഞ്ചാരമാണ്‌ സുഗമമായത്‌.  ഒ ആർ കേളു എംഎൽഎ എന്നനിലയിൽ നടത്തിയ പരിശ്രമമാണ്‌ പാലത്തിന്‌ വഴിയൊരുക്കിയത്‌.  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമാണച്ചുമതല. 7.5മീറ്റർ വാഹനങ്ങൾക്ക് കടന്നുപോകാനും ഇരുഭാഗങ്ങളിലുമായി 1.5 മീറ്റർ നീളത്തിൽ നടപ്പാതയുമുണ്ട്‌.  ഇരുഭാഗങ്ങളിലുമായി 1.56 കിലോമീറ്റർ സമീപന റോഡും നിർമിച്ചു. കരിമം, നെട്ടറ, വെള്ളറോടി, ചിന്നടി മേഖലകളിലുള്ളവർക്ക്‌ കാളിന്ദിപ്പുഴ മുറിച്ചുകടക്കാൻ ഇനി മഴയെ ഭയക്കണ്ട.    Read on deshabhimani.com

Related News