കരിന്തളത്ത്‌ രോമപ്പുഴു ശല്യം



നീലേശ്വരം കിനാനൂർ കരിന്തളം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ പ്രത്യേകതരം രോമപുഴുവിന്റെ ശല്യം വ്യാപകമാകുന്നു.   കറുപ്പുനിറത്തിലുള്ള നിബിഡ രോമത്തോടുകൂടിയ വലിയ പുഴുക്കൾ മരത്തിന്റെ തടിയിലാണ്‌ പറ്റിപ്പിടിച്ചിരിക്കുന്നത്‌. വീടുകളിൽ കയറിക്കൂടുന്ന ഇതിന്റെ ശല്യം കാരണം ജനങ്ങൾ പൊറുതിമുട്ടുകയാണ്.  തലയടുക്കം, പാറക്കോൽ ഭാഗങ്ങളിലാണ് ഇവ കൂടുതലായി കണ്ടുവരുന്നത്.  മരത്തടിയിലും തണൽ പ്രദേശത്തെ പാറകളിലും മറ്റും വളരുന്ന പായലുകളാണ് ഇവയുടെ ആഹാരം.  അതുകൊണ്ട്  ഇവ കൃഷി നാശമുണ്ടാക്കില്ല. മരത്തിന്റെ തടി ഭാഗത്ത് മാത്രമാണ് വസിക്കുക.   ഉപദ്രവകാരികളല്ല എറെബിഡേ കുടുംബത്തിലെ ഒരു നിശാശലഭമായ മാക്രോ ബ്രോച്ചിസ് ഗിഗാസാണിത്‌.   ചൈന, ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ, ഇന്തോനേഷ്യ, ഹോങ്കോങ്‌, തായ്‌വാൻ എന്നിവിടങ്ങളിൽ ഇവയെ കാണുന്നു. വനപ്രദേശങ്ങളിലാണ്‌ ആവാസവ്യവസ്ഥ. ദേഹത്ത് വീണാൽ  ചൊറിച്ചിൽ, തിണർപ്പ് എന്നിവ ഉണ്ടാവാറില്ല.  ഇലകൾ ഭക്ഷിക്കാത്തതു കാരണം കർഷകർക്ക് ദ്രോഹമുണ്ടാവില്ല. പരിഭ്രമിക്കേണ്ട അവസ്ഥയില്ല. മഴക്കാലത്ത് മുട്ട വിരിഞ്ഞ് പുഴുക്കളാവുന്നു.  മഴ കുറയുമ്പോൾ ഇവ പ്യൂപ്പകളായി മാറും. ഡോ. കെ എം ശ്രീകുമാർ പ്രൊഫസർ, കാർഷിക കോളേജ്, പടന്നക്കാട്   Read on deshabhimani.com

Related News