ജാഗ്രത ജില്ലയിലും
കണ്ണൂർ നിപാ പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയിൽ സ്വീകരിച്ച നടപടികൾ വിലയിരുത്താൻ ആരോഗ്യകുപ്പിന്റെ അടിയന്തരയോഗം ഡിഎംഒ പീയുഷ് എം നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയിൽ ചേർന്നു. സമീപ ജില്ലകളിൽ കേസുകൾ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് പ്രതിരോധം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രധാന ആശുപത്രികളിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ നിർദേശം നൽകി. യോഗത്തിൽ ഡെപ്യൂട്ടി ഡിഎംഒമാരായ കെ ടി രേഖ, കെ സി സച്ചിൻ, അനീറ്റ കെ ജോസി, എൻഎച്ച്‌എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ, മറ്റു പ്രോഗ്രാം ഓഫീസർമാർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com