ഡെങ്കിപ്പനി പ്രതിരോധ ബോധവൽക്കരണവും സൗജന്യ മെഡിക്കൽ ക്യാമ്പും

എൻ എസ് സഹകരണ ആശുപത്രി ശൂരനാട് സെന്ററിന്റെയും കാർഷിക വികസന സഹകരണ സംഘത്തിന്റെയും 
നേതൃത്വത്തിൽ നടത്തിയ ഡെങ്കിപ്പനി പ്രതിരോധ ബോധവൽക്കരണവും സൗജന്യ മെഡിക്കൽ ക്യാമ്പും 
എൻ എസ്‌ ആശുപത്രി വൈസ് പ്രസിഡന്റ് എ മാധവൻപിള്ള ഉദ്ഘാടനംചെയ്യുന്നു


  ശുരനാട്  എൻ എസ് സഹകരണ ആശുപത്രി ശൂരനാട് സെന്ററിന്റെയും ശൂരനാട് കാർഷിക വികസന സഹകരണ സംഘത്തിന്റെയും നേതൃത്വത്തിൽ ഇരവിച്ചിറയിൽ ഡെങ്കിപ്പനി പ്രതിരോധ ബോധവൽക്കരണവും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി. ഇരവിച്ചിറ ഗവ. എൽപിഎസിൽ എൻ എസ്‌ ആശുപത്രി വൈസ് പ്രസിഡന്റ് എ മാധവൻപിള്ള ഉദ്ഘാടനംചെയ്തു. ആശുപത്രി മുൻ പ്രസിഡന്റ് എം ഗംഗാധരക്കുറുപ്പ് അധ്യക്ഷനായി. ശൂരനാട് സെന്റർ മെഡിക്കൽ സൂപ്രണ്ട് ഡി വസന്തദാസ് ബോധവൽക്കരണ ക്ലാസെടുത്തു. സിപിഐ എം ശൂരനാട് ഏരിയ സെക്രട്ടറി പി ബി സത്യദേവൻ, ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ, ശൂരനാട് കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് ബി ശശി, ശൂരനാട് തെക്ക് പഞ്ചായത്ത് അംഗങ്ങളായ ബിജുരാജൻ, ഗീതാകുമാരി, ആശുപത്രി സെക്രട്ടറി പി ഷിബു എന്നിവർ സംസാരിച്ചു. കാർഷിക വികസന സഹകരണ സംഘം ഡയറക്ടർ കെ ചന്ദ്രബാബു സ്വാഗതവും ഓണററി സെക്രട്ടറി തമ്പാൻ നന്ദിയും പറഞ്ഞു. എൻ എസ് സഹകരണ ആശുപത്രിയിലെ ഫിസിഷ്യന്മാരായ രേണു ചന്ദ്രൻ, ആർ രാഹുൽ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. Read on deshabhimani.com

Related News