അബ്ദുൾസലാമിന് കൃഷിയാണ്‌ ജീവിതം

പെരിയ ബസാറിലെ കെ എം അബ്ദുൾസലാം കൃഷിയിടത്തിൽ


പെരിയ പ്രവാസ ജീവിതം അവസാനിപ്പിച്ച പെരിയ ബസാറിലെ കെ എം അബ്ദുൾസലാമിന് ഇപ്പോൾ കൃഷിയാണ് എല്ലാം. സ്വന്തം പേരിലുള്ള 50 സെന്റ് സ്ഥലത്തും മൂന്നേക്കറോളം വരുന്ന കുടുംബസ്വത്തിലുമെല്ലാം കൃഷി ചെയ്ത്‌ നേട്ടമുണ്ടാക്കി മികച്ച കർഷകനെന്ന്‌ അബ്ദുൾ സലാം തെളിയിച്ചുകഴിഞ്ഞു. ദുബായിൽ ഫ്രൂട്സ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്ന അബ്ദുൾ സലാം  മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയുണ്ടായിട്ടും നാട്ടിൽ കൃഷി ചെയ്ത് ജീവിക്കാനുള്ള ആ​ഗ്രഹം ശക്തമായതോടെ മറ്റൊന്നും ആലോചിക്കാതെ  ജോലി അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. 13 വർഷമാണ് ദുബായിൽ ജോലി ചെയ്തത്. 10 വർഷം മുമ്പാണ്  ജോലി അവസാനിപ്പിച്ചത്.  അബ്ദുൾ സലാമിന്റെ കൃഷിയിടത്തിൽ നരമ്പൻ, വെണ്ട തുടങ്ങിയ കൃഷികളുടെ വിളവെടുപ്പ് ഓണക്കാലത്ത് നടന്നു. പയർ, കക്കരി, കോവയ്ക്ക കൃഷിയാണ് ഇപ്പോൾ നടത്തുന്നത്. കൃഷിയിൽ  ഭാര്യ റസീനയും സഹായിക്കുന്നു. പൂർണമായും ജൈവവളം ഉപയോ​ഗിച്ചാണ്‌  കൃഷി. തെങ്ങും നേന്ത്രവാഴയും കൃഷി ചെയ്യുന്നുണ്ട്. എന്നാൽ കൂടുതൽ ചെയ്യുന്നത് പച്ചക്കറി കൃഷിയാണ്. സിപിഐ എം ബ്രാഞ്ചം​ഗം കൂടിയാണ് ഈ 49കാരൻ. നാല് പെൺമക്കളുണ്ട്.  Read on deshabhimani.com

Related News