നീന്തൽ പരിശീലന ക്യാമ്പ് സമാപിച്ചു

മൂത്തേടത്ത് ഹരിലാൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നു


മാള  ആളൂർ പഞ്ചായത്ത് സംഘടിപ്പിച്ച നീന്തൽ പരിശീലന ക്യാമ്പ്   സമാപിച്ചു. 2024–--25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിലെ കുട്ടികൾ നൂറു ശതമാനം ജലസാക്ഷരത കൈവരിക്കുക എന്ന   ലക്ഷ്യമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.  കല്ലേറ്റുംകരയിലെ കേരള ഫീഡ്സിനു സമീപമുള്ള പന്തലിച്ചിറയിലാണ് പരിശീലനം നൽകിയത്.    മൂത്തേടത്ത് ഹരിലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.   എല്ലാ കുട്ടികൾക്കും നീന്താൻ പഠിക്കുന്നതിന് ഈ വർഷം തന്നെ ക്രിസ്‌മസ് അവധിയിൽ വീണ്ടും അവസരം ഒരുക്കുമെന്ന്  പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ അറിയിച്ചു.  സമാപന സമ്മേളനം പ്രിസിഡന്റ് കെ ആർ ജോജോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതി സുരേഷ് അധ്യക്ഷയായി.   ഓമന ജോർജ്, പി സി ഷൺമുഖൻ, മേരി ഐസക്, ടി വി ഷാജു, കെ ബി സുനിൽ എന്നിവർ പങ്കെടുത്തു. ആശ പ്രവർത്തകരായ  സന്ധ്യ സദു, വൃന്ദ അജയൻ എന്നിവർ  ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ ഭാഗമായി സേവനം നൽകി. എല്ലാ ദിവസവും കുട്ടികൾക്ക് പാലും കോഴിമുട്ടയും നൽകി.   Read on deshabhimani.com

Related News