കലാസാഹിത്യ സംഘം ഏരിയ സമ്മേളനം
ഹരിപ്പാട് പുരോഗമന കലാസാഹിത്യ സംഘം ഹരിപ്പാട് ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി ജോസഫ് ചാക്കോ ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് ബി വിജയൻനായർ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി വള്ളികുന്നം രാജേന്ദ്രൻ സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി എം തങ്കച്ചൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംഘം ജില്ലാ പ്രസിഡന്റ് രാമപുരം ചന്ദ്രബാബു, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി തിലകരാജ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എൻ എൻ നമ്പി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബി വിജയൻനായർ (പ്രസിഡന്റ്), ടി തിലകരാജ് (സെക്രട്ടറി ), രാജീവ് ശർമ (ട്രഷറർ). Read on deshabhimani.com