കുതിച്ച്‌ ചിറ്റാരിക്കാൽ



 നീലേശ്വരം ജില്ലാ സ്‌കൂൾ കായിക മേളയിൽ 140 പോയന്റോടെ ചിറ്റാരിക്കാലിന്റെ  കുതിപ്പ്. 19 സ്വർണവും 8 വെള്ളിയും 7 വെങ്കലവുമാണ് ചിറ്റാരിക്കാലിന്റെ മെഡൽ നേട്ടം. 13 സ്വർണവും 11 വെള്ളിയും 8 വെങ്കലവുമായി 111 പോയന്റുമായി ചെറുവത്തൂർ രണ്ടാംസ്ഥാനത്താണ്‌. 102 പോയന്റോടെ കാസർകോട്  മൂന്നാം സ്ഥാനത്ത്‌. ഇവർക്ക് ഏഴ് സ്വർണവും 12 വെള്ളിയും 16 വെങ്കലവുമാണ്. മറ്റു ഉപജില്ലകളുടെ പോയന്റ്നില: ഹൊസ്ദുർഗ്: -81, മഞ്ചേശ്വരം: 67, കുമ്പള:  62, ബേക്കൽ:  45. സ്കൂൾ തലത്തിൽ 43 പോയിന്റുമായി കുട്ടമത്ത് ജിഎച്ച്എസ്എസ് ഒന്നും 34 പോയിന്റുമായി കാഞ്ഞങ്ങാട്‌ ദുർഗ ഹയർ സെക്കൻഡറി രണ്ടും 33 പോയിന്റുമായി ഉപ്പള ജിഎച്ച്എസ്എസ്  മൂന്നും സ്ഥാനത്തെത്തി.   രണ്ടാം നാൾ മൂന്ന് റെക്കോഡ്‌ നീലേശ്വരം മേളയിൽ രണ്ടാം ദിനം മൂന്ന് റെക്കാഡുകൾ പിറന്നു. ഇതിൽ രണ്ടും പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിന്റേത്‌. സീനിയർ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ 2.07.32 മിനുറ്റ്‌ കൊണ്ട് ഓടിയെത്തി സംഗീത് എസ് നായരും സീനിയർ ആൺകുട്ടികളുടെ ഹാർമർ ത്രോയിൽ 37.93 ദൂരം താണ്ടിയ ആകാശ് മാത്യുവുമാണ് പാലാവയലിന് റെക്കോഡ് നേടിക്കൊടുത്തത്.  മൂന്നാം റെക്കോഡ് സീനിയർ ആൺകുട്ടികളുടെ പോൾവോൾട്ടിൽ  ഉപ്പള ഗവ. ഹയർ സെക്കൻഡറിയിലെ മുഹമ്മദ് അസ്നാദ് മൂന്നു മീറ്റർ ചാടിയാണ്  റെക്കോഡിട്ടത്.   Read on deshabhimani.com

Related News