വ്യാപാരികളുടെ ജിഎസ്‌ടി ഓഫീസ്‌ മാർച്ച്‌ നാളെ



കണ്ണൂർ വ്യാപാരമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്ന കെട്ടിട വാടകയിലെ 18 ശതമാനം ചരക്കുസേവന നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ വ്യാഴാഴ്‌ച രാവിലെ കണ്ണൂർ ജിഎസ്‌ടി ഓഫീസിലേക്ക്‌ വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ മാർച്ച്‌  നടത്തുമെന്ന്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ കേന്ദ്രീകരിച്ച്‌  പ്രകടനം ആരംഭിക്കും. വി ശിവദാസൻ എംപി ഉദ്‌ഘാടനംചെയ്യും.    കഴിഞ്ഞ 10ന്‌ കേന്ദ്രസർക്കാർ പാസാക്കിയ നിയമത്തിലൂടെയാണ്‌ കെട്ടിടവാടകയുടെകൂടെ ജിഎസ്‌ടിയും അടക്കാൻ ആവശ്യപ്പെടുന്നത്‌.  ഇത്‌ ചെറുകിട വ്യവസായമേഖലയെ തകർക്കും. ജിഎസ്‌ടി രജിസ്‌ട്രേഷൻ പരിധിയിൽ ഉൾപ്പെടാത്ത ചെറുകിട കച്ചവടക്കാരെയും സർവീസ്‌ മേഖലയിലുള്ള വ്യാപാരികളെയും ടാക്‌സ്‌ ഇൻപുട്ട്‌ ക്രെഡിറ്റ്‌ തിരികെ കിട്ടാത്ത ജിഎസ്‌ടി രജിസ്‌ട്രേഷൻ എടുത്ത കച്ചവടക്കാരെയും പുതിയ നിയമത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കി വ്യാപാരി സമൂഹത്തെ സംരക്ഷിക്കണമെന്നും ജില്ലാ സെക്രട്ടറി പി എം സുഗുണൻ, പ്രസിഡന്റ്‌ പി വിജയൻ, ട്രഷറർ എം എ ഹമീദ്‌ ഹാജി എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News