നടാലിൽ അടിപ്പാത വേണം കണ്ണൂർ–തലശേരി റൂട്ടിൽ 
സ്വകാര്യബസ് പണിമുടക്ക്‌ തുടങ്ങി



  തോട്ടട നടാലിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട്‌ ആക്ഷൻ കമ്മിറ്റിയും ബസ് ഓപ്പറേറ്റേഴ്സ് കോ–-ഓഡിനേഷൻ കമ്മിറ്റിയും നടത്തുന്ന അനിശ്ചിതകാല ബസ് സമരം തുടങ്ങി.  ദേശിയപാത 66 പൂർത്തിയാകുന്നതോടെ തോട്ടടവഴി തലശേരിയിലേക്ക് പോകുന്ന വാഹനങ്ങൾ സർവീസ് റോഡിൽ കയറുന്നതിന് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടതിന് പരിഹാരമായി അടിപ്പാത വേണമെന്നാണ്‌ ആവശ്യം.   ഈ റൂട്ടിലെ  മുഴുവൻ സ്വകാര്യ ബസ്സുകളും പണിമുടക്കി. നടാൽ ബൈപാസ് വഴി സർവീസ് നടത്തുന്ന ചില ദീർഘദൂര ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ രാവിലെ സർവീസ്‌  നടത്തിയെങ്കിലും സമരസമിതി തടഞ്ഞു. തോട്ടടവഴി കുറ്റിക്കകം മുനമ്പിലേക്കുള്ള ബസുകളും ഓട്ടം നിർത്തി.  കിഴുത്തള്ളി നടാൽ ബൈപാസ് വഴി തലശേരിയിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ്‌ നടത്തി. എസ്എൻ കോളേജ്, ഐടിഐ, പോളിടെക്നിക്ക് എന്നിവിടങ്ങളിലെ വിദ്യാർഥികളും അധ്യാപകരും മറ്റു ജീവനക്കാരും തൊഴിലാളികളും  ഉൾപ്പെടെ പ്രയാസത്തിലായി. ബുധൻ പകൽ മൂന്നിന്‌ നടാലിൽ യോഗം ചേർന്ന് തുടർനടപടിക്ക്‌  രൂപം നൽകുമെന്ന് ജനറൽ കൺവീനർ കെ പ്രദീപൻ അറിയിച്ചു. --- Read on deshabhimani.com

Related News