വൈക്കത്താരംഭിച്ച എഴുത്തുവഴി



കോട്ടയം വൈക്കം ടിവി പുരത്തെ മൂത്തേടത്തുകാവെന്ന ഗ്രാമത്തിലായിരുന്നു ഓംചേരി എൻ എൻ പിള്ളയുടെ ജനനം. വായനയെ പ്രോത്സാഹിപ്പിക്കുന്നവരായിരുന്നു അച്ഛനും അമ്മയും. അന്നത്തെ കാലത്ത്‌ ആ പ്രദേശത്ത്‌ മൂന്ന്‌ ആനുകാലികങ്ങൾ വീട്ടിൽ വരുത്തിയിരുന്ന ഏക വീടായിരുന്നു ഓംചേരിയുടേത്‌. വൈക്കം അയ്യർകുളങ്ങര ഗവ. യുപി സ്‌കൂൾ, ഇംഗ്ലീഷ്‌ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. വീട്ടിൽനിന്ന്‌ കിലോമീറ്ററുകൾ അകലെയാണ്‌ സ്‌കൂൾ. രാവിലെയും വൈകിട്ടും സ്‌കൂളിലേക്കുള്ള യാത്രക്കിടെ കാണുന്ന കാഴ്‌ചകളെല്ലാം കൗതുകമായിരുന്നു. ഒരിക്കൽ ആ വഴിയിലുള്ള ഒരു വീടിന്റെ മുന്നിൽ ചോളം ചെടി വളർന്നുനിന്നത്‌ ശ്രദ്ധയിൽപെട്ടു. അതിനെക്കുറിച്ച്‌ ചോദിച്ചറിഞ്ഞ്‌ കുറിപ്പാക്കി പത്രത്തിലേക്കയച്ചു. "നമ്മുടെ നാട്ടിൽ ചോളവും വളരും' എന്ന പേരിൽ ലേഖനം പത്രത്തിൽ വരികയും ചെയ്‌തു.    വീട്ടിലെ ഭിത്തിയിൽ നിറയെയുണ്ടായിരുന്നത്‌ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങളായിരുന്നു. അവരെക്കുറിച്ചെല്ലാം കുട്ടിയായ എൻ എൻ പിള്ള മാതാപിതാക്കളോട്‌ ചോദിക്കുമായിരുന്നു. അവരുടെ വീരകഥൾ കേട്ടുകേട്ടാണ്‌ തന്നിലെ സാമൂഹ്യബോധം വളർന്നതെന്ന്‌ ഓംചേരി പറയുമായിരുന്നു. അവസാനകാലം വരെയുള്ള അദ്ദേഹത്തിന്റെ എഴുത്തുകളിൽ ആ സാമൂഹ്യചിന്തകളും രാഷ്‌ട്രീയ വിമർശനങ്ങളും കാണാമായിരുന്നു. അതുകൊണ്ടുതന്നെ തന്റെ നാടകങ്ങൾക്ക്‌ "എക്‌സ്‌പയറി ഡേറ്റ്‌' ഇല്ലെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.  ഒരുഅഷ്ടമിക്കാലത്ത്‌ വൈക്കം മഹാദേവക്ഷേത്രത്തിൽ സ്വാമി ആഗമാനന്ദ പ്രസംഗിക്കാനെത്തി. അദ്ദേഹത്തെ നേരിൽകണ്ടതും അദ്ദേഹം ആശ്രമത്തിലേക്ക്‌ ക്ഷണിച്ചതുമെല്ലാം ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങളായി ഓംചേരി പറയുമായിരുന്നു. Read on deshabhimani.com

Related News