ഹോട്ടലിൽ തീപിടിത്തം
കുന്നംകുളം നഗരത്തിൽ ഗുരുവായൂർ റോഡിലെ ഫുഡ് കോർണർ ഹോട്ടലിൽ തീപിടിത്തം. ഞായർ പകൽ രണ്ടോടെയാണ് തീപിടിത്തമുണ്ടായത്. അടുക്കളയിൽ സ്ഥാപിച്ച ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ ആളിപ്പടരുകയായിരുന്നു. ജീവനക്കാർ ചേർന്ന് തീയണക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായതിനെത്തുടർന്ന് കുന്നംകുളം അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡിക്സൺ മാത്യു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രഞ്ജിത്ത്, ഗോഡ്സൺ, അമൽ, സനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീയണച്ചു. സ്ഥാപനത്തിന്റെ മേൽക്കൂര തീപിടിത്തത്തിൽ തകർന്നു. Read on deshabhimani.com