പൈ ദിനം ഗണിത അസംബ്ലിയുമായി 
ഇരിയണ്ണി സ്‌കൂൾ



 ഇരിയണ്ണി ഗണിതത്തിലെ സ്ഥിരസംഖ്യയായ പൈയുടെ മൂല്യം വരുന്ന 22/7ന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഗണിത അസംബ്ലിയുമായി ഇരിയണ്ണി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ. ഗണിതരൂപങ്ങൾ, ചിഹ്നങ്ങൾ, അക്കങ്ങൾ എന്നിവയുടെ ആകൃതിയിൽ ഹൈസ്കൂൾ വിഭാഗം കുട്ടികളെ അണിനിരത്തി നടത്തിയ പ്രത്യേക അസംബ്ലി ശ്രദ്ധേയമായി. ഇതിലൂടെ ഗണിതാശയങ്ങൾ കുട്ടികളിൽ എളുപ്പമെത്തിക്കാൻ സാധിച്ചു. ഗണിത പ്രാർഥന, ഗണിത പ്രതിജ്ഞ, ഗണിത വാർത്ത, ഗണിത ക്വിസ് എന്നിവയുമുണ്ടായി. ഗണിതാധ്യാപകരായ സി റോഷ്നി, എം കെ സരിത, പി ഉഷാനന്ദിനി, എ ധന്യ, ടി എം അസ്മ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനാധ്യാപകൻ എ എം അബ്ദുൾസലാം, സീനിയർ അസിസ്റ്റന്റ്‌ സി ശാന്തകുമാരി, എസ്ആർജി കൺവീനർ കെ മിനിഷ് ബാബു എന്നിവർ സംസാരിച്ചു. സ്കൂൾ ലീഡർ ശ്രേയ പീതാംബരൻ നന്ദി പറഞ്ഞു.   Read on deshabhimani.com

Related News