വീടിന്റെ മേൽക്കൂര തകർന്നുവീണ് ആറു വയസ്സുകാരിക്ക് പരിക്ക്
തലശേരി ഗോപാലപേട്ടയിൽ കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് ആറുവയസുകാരിക്ക് പരിക്ക്. ഫിഷറീസ് കോമ്പൗണ്ടിൽ പുതിയപുരയിൽ മിഥുനിന്റെയും ഷൈനുവിന്റെയും മകൾ ആത്മികയ്ക്കാണ് തലയ്ക്ക് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 4.30 നാണ് അപകടം. കാറ്റിൽ ഓട് മേഞ്ഞ വീടിന്റെ മേൽക്കൂരയുടെ ഭാഗമാണ് തകർന്നു വീണത്. പരിക്കേറ്റ പെൺകുട്ടിയും അയൽവീട്ടിലെ കുട്ടികളും വരാന്തയിലിരുന്ന് കളിക്കുമ്പോൾ കാറ്റിൽ ഓടുകൾ ഇളകി തലയിൽ വീഴുകയായിരുന്നു. തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സ നേടി. കൂടെയുള്ള കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. Read on deshabhimani.com