മത്സ്യ സംസ്‌കരണ വിപണന തൊഴിലാളികൾ കലക്‌ടറേറ്റ് മാർച്ച് നടത്തി
ആലപ്പുഴ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ മത്സ്യസംസ്‌കരണ വിപണന തൊഴിലാളി യൂണിയൻ (സിഐടിയു) കലക്‌ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു. മത്സ്യോൽപ്പന്ന കയറ്റുമതി പ്രതിസന്ധിക്ക് പരിഹാരം കാണുക, ചെമ്മീൻ പീലിങ് തൊഴിലാളികൾക്ക് മിനിമം കൂലിയും ആരോഗ്യ പരിരക്ഷ പാക്കേജും നടപ്പാക്കുക, ക്ഷേമനിധി അനുകൂല്യങ്ങൾ പരിഷ്‌കരിച്ച് നടപ്പാക്കുക, മത്സ്യത്തിൽ മായം ചേർക്കുന്നത് ഉറവിടത്തിൽ തടയുക, മത്സ്യഫെഡിന്റെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ സഫറുള്ള സമരസന്ദേശം നൽകി. കെ കെ ദിനേശൻ അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി യു രാജുമോൻ, മോളി സുഗുണൻ, കെ പി ഭൂവനേന്ദ്രൻ, സി കെ ശ്രീശുകൻ, ദീപ ഷാജി, എം ശ്രീദേവി, പി എം പ്രമോദ്, വി മോഹനൻ, കെ കെ തങ്കച്ചൻ, എം മുത്തുക്കുട്ടൻ, ടി എൻ നരേന്ദ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com