2 ഘടകകക്ഷികൾക്ക്‌ മാത്രമുള്ള കേന്ദ്ര ബജറ്റ്: സി എസ് സുജാത

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാപ്റ്റൻ ലക്ഷ്‌മി അനുസ്മരണം സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ബിജെപിയെ പിൻതുണയ്‌ക്കുന്ന രണ്ട് ഘടകകക്ഷികളുടെ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശിനും ബിഹാറിനും വേണ്ടിയുള്ളതാണെന്ന്  സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത പറഞ്ഞു.  അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന ക്യാപ്റ്റൻ ലക്ഷ്‌മി അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അവർ. നിതീഷ്‌കുമാറിനും ചന്ദ്രബാബു നായിഡുവിനുമായി അവതരിപ്പിച്ച ബജറ്റിൽ കേരളത്തെ പൂർണമായും ഒഴിവാക്കിയിരിക്കുന്നു. ഫെഡറൽ സംവിധാനങ്ങളുടെ ലംഘനമാണ് നടത്തിയത്.  കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യംപോലും കേന്ദ്രസർക്കാർ പരിഗണിച്ചില്ല. തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ പണം അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടപ്പോൾ, നിലവിലുണ്ടായിരുന്ന 1,17,000 കോടി രൂപ 86,000 കോടി രൂപയായി വെട്ടി കുറയ്‌ക്കുകയാണ് ചെയ്‌തത്. കേരളത്തിന് തൊഴിലുറപ്പ് പദ്ധതി ആവശ്യമില്ലെന്നും ഞങ്ങൾ അതിന്റെ കടയ്‌ക്കൽ കത്തിവയ്‌ക്കുന്നുവെന്നുള്ള സന്ദേശത്തിന്റെ ആദ്യപടിയായാണ് കേന്ദ്രം തുക വെട്ടിക്കുറച്ചത്. പോരാട്ടം ശക്തമായാലേ അർഹമായവ നേടിയെടുക്കാനാകൂവെന്ന്‌ അവർ പറഞ്ഞു. Read on deshabhimani.com

Related News