കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം



  ചാത്തന്നൂർ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) ജില്ലാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം. എം ബേബി നഗറിൽ (തിരുമുക്ക് അൽ റയാൻ ഓഡിറ്റോറിയം) ജില്ലാ പ്രസിഡന്റ്‌ പി വി സത്യൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനംചെയ്‌തു. പി വി സത്യൻ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ കെ സേതുമാധവൻ സ്വാഗതം പറഞ്ഞു. ആർ ശ്രീനിവാസൻ രക്തസാക്ഷി പ്രമേയവും ഡി തങ്കപ്പൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ്‌ സ്റ്റിയറിങ്‌ കമ്മിറ്റിയാണ്‌. കെ സുരേഷ്‌ബാബു കൺവീനറായി മിനിറ്റ്‌സ്‌ കമ്മിറ്റിയും ഡി വിശ്വസേനൻ കൺവീനറായി പ്രമേയ കമ്മിറ്റിയും എം ഇ ആൽഫ്രഡ്‌ കൺവീനറായി ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിക്കുന്നു.  ജില്ലാ സെക്രട്ടറി പി എ എബ്രഹാം പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ സി ബി ദേവദർശൻ, വൈസ്‌ പ്രസിഡന്റുമാരായ എൻ രതീന്ദ്രൻ, ഒ എസ്‌ അംബിക എംഎൽഎ, സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം കെ ശശാങ്കൻ, സി രാധാകൃഷ്‌ണൻ, സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ, സിഐടിയു ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറപ്പ്‌, ആർ സുന്ദരേശൻ, വി ജയപ്രകാശ്‌, സി തങ്കപ്പൻ, കെ എസ്‌ ബിനു തുടങ്ങിയവർ പങ്കെടുത്തു. പ്രവർത്തന റിപ്പോർട്ടിന്മേൽ പ്രതിനിധികളുടെ ചർച്ച നടന്നു.  കർഷകത്തൊഴിലാളി ചരിത്രം എന്ന വിഷയത്തിൽ സെമിനാർ സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനംചെയ്‌തു. എൻ രതീന്ദ്രൻ വിഷയം അവതരിപ്പിച്ചു. കർഷകരെയും തൊഴിലാളികളെയും ബി തുളസീധരക്കുറുപ്പ് ആദരിച്ചു. പി എ എബ്രഹാം, പി വി സത്യൻ, കെ സേതുമാധവൻ എന്നിവർ സംസാരിച്ചു. സമ്മേളനം വ്യാഴാഴ്‌ച സമാപിക്കും. Read on deshabhimani.com

Related News