ഇരട്ടകൾ സേനയിൽ ഇരട്ടിയാണ് സന്തോഷം
ധർമശാല ജനനംതൊട്ട് സർവതിലും ഉണ്ണിക്കുട്ടനും മണിക്കുട്ടനും ഒറ്റക്കെട്ടാണ്. നാടിന് കാവലാളാകുന്നതിലും ഇവർ ഒന്നിച്ചുതന്നെ. കൊട്ടിയൂർ അമ്പലത്തിനുസമീപത്തെ കോലാട്ട് വീട്ടിലെ കെ ഹരിത് നാഥ് (ഉണ്ണിക്കുട്ടൻ), കെ ശരത് നാഥ് (മണിക്കുട്ടൻ) എന്നിവരാണ് പൊലീസ് സേനയുടെ ഭാഗമായത്. മാങ്ങാട്ടുപറമ്പ് കെഎപി നാലാംബറ്റാലിയൻ ഗ്രൗണ്ടിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ ഈ ഇരുപത്തിയഞ്ചുകാർ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് പൊലീസ് സേനയിൽ അംഗമായി. ഇരുവരും ബിബിഎ ബിരുദധാരികളാണ്. അച്ഛൻ കോലാട്ട് രഘുനാഥൻ (ഡ്രൈവർ), അമ്മ -സുധ, സഹോദരി ഹരിത നാഥ് എന്നിവരും ചടങ്ങിനെത്തിയിരുന്നു. Read on deshabhimani.com