അഴീക്കോടൻ രാഘവനെ അനുസ്‌മരിച്ചു

കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ ഹരിപ്പാട് യൂണിറ്റ് സംഘടിപ്പിച്ച അഴീക്കോടൻ രാഘവൻ 
അനുസ്‌മരണവും ജീവിതശൈലീ രോഗനിർണയ ക്യാമ്പും ഹരിപ്പാട് എടിഒ കെ പി ഷിബു ഉദ്ഘാടനംചെയ്യുന്നു


ഹരിപ്പാട്  കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ ഹരിപ്പാട് യൂണിറ്റിന്റെ നേതൃത്വത്തിൽ അഴീക്കോടൻ രാഘവനെ അനുസ്‌മരിച്ചു. ജീവിതശൈലീ രോഗനിർണയ ക്യാമ്പും നടന്നു. ഹരിപ്പാട് എടിഒ കെ പി ഷിബു ഉദ്ഘാടനംചെയ്‌തു. യൂണിറ്റ് പ്രസിഡന്റ്‌ ടി എസ് എ മനാഫ് അധ്യക്ഷനായി. മുൻ ജില്ലാ പ്രസിഡന്റ്‌ ഇ ബി വേണുഗോപാൽ അഴീക്കോടൻ അനുസ്‌മരണ പ്രഭാഷണം നടത്തി.  ജില്ലാ സെക്രട്ടറി എ അൻസാർ, ട്രഷറർ ആർ ജയൻ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ കെ ഷാജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ രമ്യ രാജു, യൂണിറ്റ് വൈസ്‌പ്രസിഡന്റ്‌ സി എം അൻസാരി  എന്നിവർ സംസാരിച്ചു. ഡോ. ശർമ ക്യാമ്പ്‌ നയിച്ചു. യൂണിറ്റ് സെക്രട്ടറി ദീപ് ജനാർദനൻ സ്വാഗതവും  ജോയിന്റ്‌ സെക്രട്ടറി പി എസ് ജയൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News