വയനാടിന് സഹായവുമായി കീരിക്കാട് മഹല്ല്
കായംകുളം കീരിക്കാട് മഹല്ല് ചാരിറ്റബിൽ സൊസെറ്റി മഹല്ല്ഇഖ്റഅ് 2024 മെറിറ്റ് അവാർഡ് വിതരണവും വയനാട് ഫണ്ട് കൈമാറലും നടന്നു. പൊതുസമ്മേളനം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ജമാഅത്ത് വൈസ്‌പ്രസിഡന്റ് പി എ ഖാദർ അധ്യക്ഷനായി. സൊസൈറ്റി നൽകിയ വയനാട് ഫണ്ടും ഏറ്റുവാങ്ങി. മെറിറ്റ് അവാർഡ് വിതരണം സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. എ എഹക്കിം ഉദ്ഘാടനംചെയ്‌തു. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിരുവതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. എ അജികുമാറും എസ്എസ്എൽസി അവാർഡ് വിതരണം നഗരസഭാ കൗൺസിലർ എ ജെ ഷാജഹാനും നടത്തി. ജമാഅത്ത് സെക്രട്ടറി ഹുസൈൻ മരങ്ങാട്, ചീഫ് ഇമാം ശിഹാബുദ്ദീൻ സഖാഫി, സൈനുൽ അബ്ദീർ, സൈഫുദ്ദീൻ, ജമാഅത്ത് സെക്രട്ടറി ഹുസൈൻമരങ്ങാട്, ട്രഷറർ ഒ ഹാലിദ്, ജോയിന്റ് സെക്രട്ടറി നാസർ ബാബു ചെമ്പകപ്പള്ളി, കൗൺസിലർ നവാസ് മുണ്ടകത്തിൽ, അജി മംഗലത്ത്, സുനീർ പുത്തൻകണ്ടം, ഇർഷാദ് ഷംലാസ്, സുനീർ കൊച്ചു തെക്കതിൽ, താജുദ്ദീൻ ഇല്ലിക്കുളം, മുഹമ്മദ് സ്വാലിഹ് ഫൈസി, ഷിഹാബുദ്ദീൻ മുസ്ലിയാർ കീരിക്കാട് എന്നിവർ സംസാരിച്ചു. Read on deshabhimani.com