ദേശാഭിമാനി പ്രചാരണത്തിന്‌ ഉജ്വല തുടക്കം

ദേശാഭിമാനി പ്രചാരണത്തിന്റെ ഭാഗമായി കുട്ടനാട് രാമങ്കരിയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു വരിസംഖ്യ ഏറ്റുവാങ്ങുന്നു


ആലപ്പുഴ ദേശാഭിമാനി പത്ര കാമ്പയിന്‌ ജില്ലയിൽ ഉജ്വല തുടക്കം. അഴീക്കോടൻ രക്തസാക്ഷിത്വ ദിനമായ സെപ്‌തംബർ 23 മുതൽ സി എച്ച്‌ കണാരൻ ചരമദിനമായ ഒക്ടോബർ 20വരെയാണ്‌ കാമ്പയിൻ.  ഏരിയാ കേന്ദ്രങ്ങളിലും ലോക്കൽ കേന്ദ്രങ്ങളിലും നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിലാണ്‌ പ്രവർത്തനം. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു രാമങ്കരി ലോക്കൽ കമ്മിറ്റി പരിധിയിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നേരിട്ടെത്തി പുതിയ വരിക്കാരെ ചേർത്തു. പി പി ചിത്തരഞ്ജൻ എംഎൽഎ മുല്ലയ്ക്കലിലെ വ്യാപാര  സ്ഥാപനങ്ങളിലും വീടുകളിലും പ്രചാരണത്തിനിറങ്ങി.  സിപിഐ എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി നടത്തിയ പത്ര കാമ്പയിനിൽ അറവുകാട്‌ ക്ഷേത്രം മേൽശാന്തി കുട്ടൻ ശാന്തിയിൽ നിന്ന്‌ വാർഷിക വരിസംഖ്യ സിപിഐ എം കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി എസ്‌ രാധാകൃഷ്‌ണൻ  ഏറ്റുവാങ്ങി. അർത്തുങ്കൽ ലോക്കൽ സെക്രട്ടറി പി സുരേന്ദ്രൻ പങ്കെടുത്തു. എസ്ഡിവി സെൻട്രൽ സ്കൂൾ മാനേജർ ആർ കൃഷ്ണൻ ഒന്നാം ദിവസം ദേശാഭിമാനി വാർഷിക വരിക്കാരനായി. പി പി ചിത്തരഞ്ജൻ എംഎൽഎ വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി. സിപിഐ എം മുല്ലയ്ക്കൽ ലോക്കൽസെക്രട്ടറി ജോസ് മാത്യു, ടി ഒ സുധീർ, ശ്രീനിവാസറെഡ്ഢ്യാർ, തോമസ് ജയിംസ് തുടങ്ങിയവരും സ്ക്വാഡിൽ ഉണ്ടായിരുന്നു.  കുട്ടനാട്ടിലെ മുഴുവൻ ലോക്കൽ കമ്മിറ്റികളിലും പത്ര കാമ്പയിൻ ആരംഭിച്ചു.  രാമങ്കരിയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു നേതൃത്വം നൽകി. ജില്ലാ കമ്മിറ്റി അംഗം കെ കെ അശോകൻ പങ്കെടുത്തു.  ഏരിയ സെക്രട്ടറി ജി ഉണ്ണികൃഷ്‌ണൻ നീലംപേരൂരിലെ കൈനടിയിലെ കാമ്പയിനിൽ പങ്കെടുത്തു.   Read on deshabhimani.com

Related News