പവിലിയന്‍ നിര്‍മാണം 25-ന് പൂര്‍ത്തിയാകും

നെഹ്റുട്രോഫി വള്ളംകളി പരിശീലനത്തിന്റെ ഭാഗമായി പായിപ്പാട് ചുണ്ടനിൽ ആലപ്പുഴ ടൗൺ ബോട്ട് ക്ലബ് പുന്നമട ഫിനിഷിങ് പോയിന്റിൽ 
നടത്തിയ ട്രാക്ക് എൻട്രി


ആലപ്പുഴ നെഹ്‌റുട്രോഫി വള്ളംകളിയുടെ ആവേശത്തിലേക്ക് പുന്നമട എത്തിയതോടെ എങ്ങും തുഴത്താളത്തിന്റെ ആരവം. പവിലിയനുകളുടെ നിർമാണം അന്തിമഘട്ടത്തിലെത്തി. സന്ധ്യയോടെ പരിശീലനം കാണാൻ നൂറുകണക്കിന് വള്ളംകളി പ്രേമികളാണ് പുന്നമടയിലെത്തുന്നത്‌. പവലിയൻ നിർമാണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് എൻടിബിആർ സൊസൈറ്റി ചെയർമാൻ കൂടിയായ കലക്‌ടർ അലക്‌സ് വർഗീസ്, ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ എന്നിവർ തിങ്കൾ വൈകിട്ട് പവലിയനും ഫിനിഷിങ്‌ പോയിന്റും സന്ദർശിച്ചു. നെഹ്‌റു പവലിയനിലെ പന്തൽ നിർമാണം 25-ന് പൂർത്തിയാകുമെന്ന് കലക്‌ടർ പറഞ്ഞു. പവലിയന്‌ മുകളിലെ ഷീറ്റ് മാറ്റുന്ന ജോലികൾ പൂർത്തിയായി. 10 പരിസ്ഥിതി സൗഹൃദ ശുചിമുറികൾ സ്ഥാപിക്കും. മാധ്യമങ്ങൾക്കും  ടിക്കറ്റുകാർക്കുമുള്ള ഇരിപ്പിടസൗകര്യം വിലയിരുത്തി. ഇറിഗേഷൻവകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ എം സി സജീവ്‌കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. Read on deshabhimani.com

Related News