ഇവർ മേളയിലെ
താരങ്ങൾ



 തലശേരി നാളെയുടെ താരങ്ങളായി ജില്ലാ കായികമേളയിൽ വ്യക്തിഗത ചാമ്പ്യന്മാരായി എട്ടു പേർ. സബ്‌ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കൊടുവള്ളി ജിവിഎച്ച്എസ്എസിലെ കെ ജിതിൻ രാജ്‌, പെൺകുട്ടികളുടെ വിഭാഗത്തിൽ സായി സെന്ററിലെ ഉത്രജ മനോജ്‌ എന്നിവർ ചാമ്പ്യന്മാരായി. 600 മീറ്ററിൽ ഒന്നാംസ്ഥാനവും 200 മീറ്ററിലും 400 മീറ്ററിലും രണ്ടാം സ്ഥാനവും നേടിയാണ് ജിതിൻ വ്യക്തിഗത ചാമ്പ്യനായത്. 600, 400, 200 മീറ്റർ എന്നിവയിൽ സ്വർണംനേടിയാണ്‌ ഉത്രജ വ്യക്തിഗത ചാമ്പ്യനായത്‌.  ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിച്ചാൽ ജിഎച്ച്എസ്എസിലെ സൂരജ് രവിദാസും പെൺകുട്ടികളുടെ വിഭാഗത്തിൽ ഇവാ‌ന ടോമിയും ചാമ്പ്യന്മാരായി. 1500, 800, 3000 മീറ്റർ എന്നിവയിൽ ഒന്നാംസ്ഥാനംനേടി സൂരജും 100, 400, 800 മീറ്റർ എന്നിവയിൽ ഒന്നാംസ്ഥാനം നേടി ഇവാന ടോമിയും വ്യക്തിഗത ചാമ്പ്യന്മാരായി. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിച്ചാൽ ജിഎച്ച്എസ്എസിലെ എം അനികേതും എ കെ ജി എം ജിഎച്ച്എസ്എസിലെ ഋതുനന്ദ് ശിധറും വ്യക്തിഗത ചാമ്പ്യന്മാരായി. 3000, 1500, 800 മീറ്റർ എന്നിവയിൽ ഒന്നാംസ്ഥാനംനേടി അനികേതും, 100 മീ, 400, 200 മീറ്റർ എന്നിവയിൽ ഒന്നാംസ്ഥാനം നേടി ഋതുനന്ദും ചാമ്പ്യന്മാരായി. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മാത്തിൽ ജിഎച്ച്എസ്എസിലെ പി വി ശിവകാമിയും കണ്ണൂർ ജിവിഎച്ച്എസ്എസിലെ ഗോപിക ഗോപിയും വ്യക്തിഗത ചാമ്പ്യന്മാരായി. ശിവകാമി ഷോട്ട്പുട്ട്, സിസ്കസ് ത്രോ, ഹാമർത്രോ എന്നിവയിലും ഗോപിക 3000, 1500, 800 മീറ്റർ എന്നിവയിലും ഒന്നാംസ്ഥാനംനേടിയാണ്‌ ചാമ്പ്യന്മാരായത്‌. Read on deshabhimani.com

Related News