സംസ്ഥാന പ്രൊഫഷണൽ നാടകമത്സരം: പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

സംസ്ഥാന പ്രൊഫഷണൽ നാടകമത്സര വിജയികൾക്കുള്ള പുരസ്‌കാര വിതരണവും അക്കാദമി പുതുതായി രൂപീകരിച്ച 
ജില്ലാ കേന്ദ്ര കലാസമിതികളുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി ആർ ബിന്ദു നിർവഹിക്കുന്നു


ആറ്റിങ്ങൽ കേരള സംഗീത നാടക അക്കാദമി തൃശൂർ കെ ടി മുഹമ്മദ് തിയറ്ററിൽ സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മികച്ച നാടകങ്ങൾക്കും നാടക പ്രതിഭകൾക്കുമുള്ള അവാർഡ് സമർപ്പണവും അക്കാദമി പുതുതായി രൂപീകരിച്ച ജില്ലാ കേന്ദ്ര കലാസമിതികളുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി ആർ ബിന്ദു നിർവഹിച്ചു. ആറ്റിങ്ങൽ നഗരസഭാ  അങ്കണത്തിൽ നടന്ന ചടങ്ങിൽ സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അധ്യക്ഷനായി. ഒ എസ് അംബിക എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ എസ് കുമാരി, കരിവെള്ളൂർ മുരളി, പി ആർ പുഷ്പവതി, ജി തുളസീധരൻപിള്ള, ബി എൻ സൈജുരാജ് എന്നിവർ സംസാരിച്ചു. തിരുവനന്തപുരം സൗപർണിക അവതരിപ്പിച്ച ‘മണികർണിക’ മികച്ച നാടകത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. സംവിധായകരായ രാജേഷ് എരുളത്ത്, രാജീവ് മമ്മിലി, തിരക്കഥാകൃത്തുക്കളായ കെ സി ജോർജ്, ഹേമന്ത് കുമാർ, നടന്മാരായ ഗിരീഷ് രവി, നെയ്യാറ്റിൻകര സനൽ, നടിമാരായ മീനാക്ഷി ആദിത്യ, ഗ്രീഷ്മ ഉദയ്, ഗായകരായ കെ കെ നിഷാദ്, കെ ആർ ശ്യാമ, സംഗീത സംവിധായകൻ കെ ആർ ഉദയ്കുമാർ അഞ്ചൽ, രചയിതാവ്‌ വിഭു പിരപ്പൻകോട്, വിജയൻ കടമ്പേരി, രാജേഷ് എരുളം, വക്കം മാഹിൻ, അനിൽ മല, അനിൽ എം അർജുനൻ എന്നിവർ വിവിധ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. Read on deshabhimani.com

Related News