കണ്ടലിനെ തൊട്ട്

എടാട്ട് തുരുത്തിയിൽ പ്രവർത്തിക്കുന്ന കണ്ണൂർ കണ്ടൽ പ്രോജക്ട് സന്ദർശിക്കുന്ന വിദ്യാർഥികളും അധ്യാപകരും


 പഴയങ്ങാടി കുട്ടികളിൽ ഗവേഷണാത്മക പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളുകളിൽ നടപ്പാക്കുന്ന സ്ട്രീം പദ്ധതിയുടെ ഭാഗമായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ കീഴിൽ എടാട്ട് തുരുത്തിയിൽ പ്രവർത്തിക്കുന്ന കണ്ണൂർ കണ്ടൽ പ്രൊജക്ട് സന്ദർശിച്ചു. ബ്ലോക്ക് റിസോഴ്സ് സെന്റർ മാടായി കുസാറ്റുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ചെറുകുന്ന് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, ചെറുകുന്ന് ഗവ. വെൽഫെയർ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ്‌ സന്ദർശിച്ചത്. ഡബ്ലുടിഎഐ ഫീൽഡ് അസിസ്റ്റന്റ്‌ വി കെ നവീൻകുമാർ നേതൃത്വം നൽകി. സമഗ്രശിക്ഷാ കേരളം സ്ട്രീം പ്രോജക്ട് കോ-–-ഓഡിനേറ്റർ എ വി സതീശൻ, അധ്യാപകരായ കെ വിജല, കെ കവിത, ദീപ്തി രവീന്ദ്രൻ, കെ സി നൈന, കെ വി മിനി എന്നിവരും സന്ദർശനത്തിൽ പങ്കുചേർന്നു. Read on deshabhimani.com

Related News