കെഎസ്ആർടിസി ഇന്റർസ്റ്റേറ്റ് 
സർവീസ്‌ തുടങ്ങി



 കാഞ്ഞങ്ങാട്  കെഎസ്ആർടിസി കാഞ്ഞങ്ങാട്‌ ഡിപ്പോയിൽനിന്ന്‌ ആരംഭിച്ച ഇന്റർ സ്റ്റേറ്റ് സർവീസുകൾ  ഇ ചന്ദ്രശേഖരൻ എംഎൽഎ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.   അസി. ട്രാൻസ്പോർട്ട് ഓഫീസർ ആൽവിൻ ടി സേവ്യർ അധ്യക്ഷനായി. നഗരസഭാ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള, കെ വി രാഘവൻ എന്നിവർ സംസാരിച്ചു.  അസി. ഡിപ്പോ എൻജിനീയർ കെ  ദാമോദരൻ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് –- തൊക്കോട്ട് റൂട്ടിൽ രാവിലെ 6.15 നും 6.45 നുമാണ്‌ ബസ്‌ സർവീസ്‌.   Read on deshabhimani.com

Related News