കർഷകർക്ക് തിരിച്ചടിയായി 
റബറിന്‌ ഇലപൊഴിച്ചിൽ



നീലേശ്വരം വില വർധനവിൽ അൽപം സന്തോഷിക്കുമ്പോഴേക്കും റബർ കർഷകർക്ക് തിരിച്ചടിയായി ഇല കൊഴിച്ചിൽ രോഗം. തുടർച്ചയായി പെയ്ത മഴയിൽ മരങ്ങൾ ഇലപൊഴിച്ചിൽ രോഗത്തിന്റെ പിടിയിലമർന്നതോടെ റബർ ഉത്പാദനം  നിലച്ചു. സാധാരണ നിലയിൽ ജൂലായ്,​ ആഗസ്‌ത്‌ മാസങ്ങളിൽ കൂടുതൽ പാൽ ലഭിക്കുമെന്നതിനാൽ റെയിൻ ഗാർഡ് ഇട്ട്  വെട്ടുന്ന പതിവ് ഇക്കുറി തെറ്റി. ഒരില പോലും ശേഷിക്കാത്ത തരത്തിലാണ് മിക്ക തോട്ടങ്ങളും. വില 250ന് മുകളിലേക്ക് ഉയർന്നിട്ടും പ്രയോജനം ലഭിക്കാതെ കർഷകർ. റബറിന്റെ സ്വാഭാവിക ഇലകൊഴിച്ചിൽ ഡിസംബറിലാണ്.  തുടർച്ചയായി പെയ്ത മഴയിൽ ഇല അപ്പാടെ പൊഴിഞ്ഞുപോകുകയായിരുന്നു ഇക്കുറി. ജനുവരി മുതൽ ചൂടുകൂടി ഉത്പാദനം  കുറയും. ഇതിനാൽ ഇക്കുറി റബർ ഉത്പാദനം ഇക്കുറി  വൻതോതിൽ  ഇടിയുമോയെന്ന ആശങ്കയുമുണ്ട്. മഴ തുടങ്ങിയ ശേഷം ഇതുവരെ പുതിയ റബർ എത്തിയിട്ടില്ലെന്ന്‌   വ്യാപാരികൾ പറയുന്നു.  മഴ മാറി നിൽക്കുന്നുണ്ടെങ്കിലും  കൂലി പോലും ലഭിക്കാനിടയില്ലാത്തതിനാൽ  ഭൂരിഭാഗം തോട്ടങ്ങളും നിശ്ചലമാണ്.    Read on deshabhimani.com

Related News