ഡയാലിസിസിനു പോകവേ 
കാർ മറിഞ്ഞ് വീട്ടമ്മ മരിച്ചു



 കുണ്ടറ നിയന്ത്രണംവിട്ട കാർ വൈദ്യുത തൂണിലിടിച്ച് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ശൂരനാട് തെക്കേമുറി വടക്ക് സജിത മൻസിലിൽ സജിത (60)ആണ്‌ മരിച്ചത്. ശനി രാവിലെ ഏഴിന്‌ കാഞ്ഞിരകോട് അലിൻഡ് ഫാക്ടറിക്കു സമീപത്തായിരുന്നു അപകടം. ഡയാലിസിസ്‌ചെയ്യാൻ ശൂരനാട്ടുനിന്ന്‌ കൊല്ലത്തേക്ക് പോകുകയായിരുന്നു. എതിരെവന്ന വാഹനത്തിന് ഇടം കൊടുക്കവെ നിയന്ത്രണംവിട്ട കാർ പോസ്റ്റിലിടിച്ച്‌ മറിഞ്ഞു. കാർ ഓടിച്ചിരുന്ന മകൻ അൻവർഷാ, സജിതയുടെ സഹോദരൻ അബ്ദുൽ നിസാർ എന്നിവർക്ക് പരിക്കേറ്റു. തലകീഴായി മറിഞ്ഞ കാറിൽനിന്ന്‌ ഇവരെ പുറത്തെടുത്ത് കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. Read on deshabhimani.com

Related News