കുടിവെള്ള പദ്ധതി ഉദ്‌ഘാടനം

നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പുതിയകണ്ടം നാപ്പച്ചാൽ അങ്കൺവാടി പ്രദേശത്ത്‌ നിർമിച്ച കുടിവെള്ള പദ്ധതി 
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ ഉദ്‌ഘാടനം ചെയ്യുന്നു


 ചെറുവത്തൂർ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പുതിയകണ്ടം നാപ്പച്ചാൽ അങ്കൺവാടി പ്രദേശത്തെ കുടുംബങ്ങൾക്കായി ഒരുക്കിയ കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ സി വി പ്രമീള അധ്യക്ഷയായി.  32 ലക്ഷം രൂപ ചെലവഴിച്ചാണ്‌ പദ്ധതിയുടെ നിർമാണം. പദ്ധതിക്ക്‌ സൗജന്യമായി സ്ഥലം നൽകിയ അഹമ്മദിനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി കെ ലക്ഷ്മി, ജില്ലാ പഞ്ചായത്തംഗം സി ജെ സജിത്ത്, എം സുമേഷ്, കെ അനിൽകുമാർ, വി വി സുനിത, എം കെ ശ്രുതി, സി വി ഗിരീശൻ, ടി എസ്‌ നജീബ്, കെ ജനാർദനൻ എന്നിവർ സംസാരിച്ചു. എം കുഞ്ഞിരാമൻ സ്വാഗതവും കെ ടി യശോദ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News