മലനാട് ടിടിഐ ജേതാക്കൾ

ജില്ലാ റവന്യു ടിടിഐ കലോത്സവം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്യുന്നു


മയ്യിൽ  ജില്ലാ റവന്യു ടിടിഐ കലോത്സവത്തിൽ തളിപ്പറമ്പ് മലനാട് ടിടിഐ  നൂറ്‌ പോയിന്റോടെ ഓവറോൾ ചാമ്പ്യന്മാരായി.  98 പോയിന്റുമായി മട്ടന്നൂർ യൂണിറ്റി ടിടിഐ രണ്ടാം സ്ഥാനവും 96 പോയിന്റുമായി ചക്കരക്കൽ മലബാർ ടിടിഐ മൂന്നാം സ്ഥാനവും നേടി. 11 സ്ഥാപനങ്ങളിൽനിന്നായി 200 മത്സരാർഥികൾ മാറ്റുരച്ചു. കലോത്സവം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്തു.  കെ കെ രത്നകുമാരി അധ്യക്ഷയായി. എൻ വി ശ്രീജിനി, കെ സി സുധീർ, ജാൻസി ജോൺ, കെ രാധാകൃഷ്ണൻ, കെ രമേശൻ, കെ സി സുനിൽ, വി രാധാകൃഷ്ണൻ, എ പി ബഷീർ, മനോജ് മണ്ണേരി എന്നിവർ സംസരിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ ബാബു മഹേശ്വരി പ്രസാദ് സ്വാഗതവും ഷുക്കൂർ കണ്ടക്കൈ നന്ദിയും പറഞ്ഞു. കലോത്സവ ജേതാക്കൾക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി റെജി സമ്മാനങ്ങൾ വിതരണംചെയ്തു. എം കെ ലിജി അധ്യക്ഷയായി. യൂസഫ് പാലക്കൽ, കെ സുരേന്ദ്രൻ, കെ കെ മുനീർ, ടി വി അസൈനാർ, കെ പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വി വി പ്രേമരാജൻ സ്വാഗതവും എ കെ ഹരീഷ് കുമാർ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News