നിപാ വൈറസ് ബാധയെന്ന് വ്യാജപ്രചാരണം: 
നിയമ നടപടിയുമായി പഞ്ചായത്ത്



കൂത്തുപറമ്പ് മാലൂർ പഞ്ചായത്തിൽ നിപാ വൈറസ് ബാധയെന്ന്‌ വ്യാജ പ്രചാരണം നടത്തി പരിഭ്രാന്തി പരത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഓഫീസിൽ ചേർന്ന ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും യോഗം തീരുമാനിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെയാണ്  രണ്ടുപേർക്ക് നിപാ ലക്ഷണമെന്ന നിലയിൽ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. പനിയും തലവേദനയുമായി മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ രണ്ടുപേരെ  പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് തുടർ ചികിത്സക്കയച്ചു. വൈറൽ പനിയായതിനാൽ സ്രവം കോഴിക്കോട്ടെ ലാബിലേക്ക് പരിശോധനക്കയച്ചു.  ഇതോടെയാണ് മാലൂർ പഞ്ചായത്തിൽ രണ്ടുപേർക്ക് നിപാ വൈറസ് ബാധയെന്നു വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. നിരവധിപേർ വ്യാജ വാർത്തകണ്ട് പരിഭ്രാന്തിയിലായി. ശനിയാഴ്ച മാലൂർ പഞ്ചായത്ത് ഓഫീസിൽ ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.   പഞ്ചായത്ത് പ്രസിഡന്റ് വി ഹൈമാവതി അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ ചമ്പാടൻ ജനാർദനൻ,  മെഡിക്കൽ ഓഫീസർ സിബീഷ്,   ജി സുബൻ, കെ ഗോപി, പി വി ജോർജ് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News