ഭിന്നശേഷി തിരിച്ചറിയൽ കാർഡ്‌ പ്രത്യേക മെഡിക്കൽ ക്യാമ്പുകൾക്ക്‌ തുടക്കം

മഞ്ചേശ്വരം ബ്ലോക്കിലെ ഭിന്നശേഷി വിഭാഗക്കാർക്ക്‌ തിരിച്ചറിയൽ കാർഡ്‌ ലഭിക്കുന്നതിനായി മംഗൽപാടിയിൽ സംഘടിപ്പിച്ച പ്രത്യേക മെഡിക്കൽ ക്യാമ്പിൽനിന്ന്‌


 കാസർകോട്‌ ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും എല്ലാ ആവശ്യങ്ങൾക്കുമായി ഉപകരിക്കുന്ന തിരിച്ചറിയൽ കാർഡിനായുള്ള (യുണീക് ഡിസേബിലിറ്റി ഐഡി) ബ്ലോക്ക്‌തല പ്രത്യേക മെഡിക്കൽ ക്യാമ്പുകൾക്ക്‌ തുടക്കമായി. കേരള സാമൂഹ്യനീതി, ആരോഗ്യവകുപ്പുകളുടെ മേൽനോട്ടത്തിൽ കേരള സാമൂഹ്യസുരക്ഷാ മിഷനാണ്‌ ക്യാമ്പുകൾക്ക്‌ നേതൃത്വം നൽകുന്നത്‌. ഭിന്നശേഷിക്കാരിൽ യുഡിഐഡി കാർഡ്‌ ലഭിക്കാത്ത നൂറുകണക്കിനാളുകളാണ്‌ ജില്ലയിലുള്ളത്‌. മുഴുവൻ പേർക്കും കാർഡ്‌ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനമാണ്‌ നടക്കുന്നത്‌. മംഗൽപാടി ലയൺസ്‌ ക്ലബ്‌ ഹാളിൽ നടന്ന മഞ്ചേശ്വരം ബ്ലോക്ക്‌തല ക്യാമ്പിൽ 167 അപേക്ഷകരാണെത്തിയത്‌. ചെവിക്കും കണ്ണിനും വൈകല്യമുള്ളവർ, അസ്ഥിരോഗം, മാനസിക രോഗം തുടങ്ങിയ പ്രയാസം നേരിടുന്നവരാണ്‌ ഏറെയും. ഇതിൽ 128 പേർ ഭിന്നശേഷി തിരിച്ചറിയൽ കാർഡിന്‌ അർഹതയുള്ളവരാണെന്ന്‌ മെഡിക്കൽ സംഘം വിലയിരുത്തി.  പരപ്പ ബ്ലോക്ക്‌തല പ്രത്യേക മെഡിക്കൽ ക്യാമ്പ്‌ 27ന്‌ പൂടങ്കല്ല്‌ ബഡ്‌സ്‌ സ്‌കൂളിൽ നടക്കും. മുന്നൂറോളംപേരാണ്‌  രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌. ക്യാമ്പിൽ വൈകല്യം കണ്ടെത്തിയവർക്കുള്ള തിരിച്ചറിയൽ കാർഡ്‌ ഒരു മാസത്തിനുള്ളിൽ ലഭിക്കുമെന്ന്‌ സാമൂഹ്യസുരക്ഷാ മിഷൻ ജില്ലാ കോർഡിനേറ്റർ എം മുഹമ്മദ്‌ അഷറഫ്‌ പറഞ്ഞു.   Read on deshabhimani.com

Related News