അഴീക്കോടൻ ദിനാചരണവും പുരസ്കാര വിതരണവും

വെള്ളിക്കോത്ത്‌ അഴീക്കോടൻ മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ അഴീക്കോടൻ പുരസ്കാരം 
കരിവെള്ളൂർ മുരളിക്ക്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത സമ്മാനിക്കുന്നു


 വെള്ളിക്കോത്ത് വെള്ളിക്കോത്ത്‌  അഴീക്കോടൻ മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  അഴീക്കോടൻ  ദിനാചരണവും അനുസ്മരണ സമ്മേളനവും അഴീക്കോടൻ പുരസ്കാര വിതരണവും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ഉദ്ഘാടനവും പുരസ്കാര വിതരണവും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത നിർവഹിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പുരസ്കാരം ഏറ്റുവാങ്ങി.  ശിവജി വെള്ളിക്കോത്ത് അധ്യക്ഷനായി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ   ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ പത്മാവതി അനുമോദിച്ചു.  കെ  രാജ്മോഹനൻ, എം. പൊക്ലൻ, സി ബാലൻ, പി വി കെ പനയാൽ, കെ സബീഷ്,  മൂലക്കണ്ടം പ്രഭാകരൻ, ദേവി രവീന്ദ്രൻ, വി വി തുളസി, കെ കൃഷ്ണൻ, എം ബാലകൃഷ്ണൻ, ആലിങ്കാൽ ദാമോദരൻ, കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.  കെ വി  ജയൻ  സ്വാഗതവും കെ വി അജേഷ് നന്ദിയും പറഞ്ഞു.  ക്ലബ്ബിന്റെ വനിതാവേദി  ബാലവേദി പ്രവർത്തകരുടെ വിവിധ കലാപരിപാടികളും വയനാട് ഉണർവ് നാടൻപാട്ട് കലാകേന്ദ്രത്തിന്റെ പകർന്നാട്ടം പരിപാടിയും നടന്നു.   Read on deshabhimani.com

Related News