വയോജന സംരക്ഷണ നിയമ പരിശീലനം
കണ്ണൂർ മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം വിഷയത്തിൽ സാമൂഹ്യനീതി വകുപ്പ് ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. പൊലീസ്, രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്കായി ജില്ലാ പൊലീസ് കോ–-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച പരിശീലനം തലശേരി സബ് ജഡ്ജ് ആൻഡ് ഡിഎൽഎസ്എ സെക്രട്ടറി പി മഞ്ജു ഉദ്ഘാടനം ചെയ്തു. കണ്ണൂർ സിറ്റി എഎസ്‌പി കെ വി വേണുഗോപാലൻ അധ്യക്ഷനായി. ആർഡിഒ പി വി രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. കെ എ പ്രദീപ്, മിനിമോൾ കെ ജോസഫ്, പി കെ നാസർ എന്നിവർ ക്ലാസെടുത്തു. പി ബിജു, സി പി ചാത്തുക്കുട്ടി, ബാലകൃഷ്ണൻ, രഘുനാഥൻ നമ്പ്യാർ, എൻ ശ്രീനാഥ് കൂറ്റമ്പിള്ളി, പി വി ജയേഷ്, കെ അനീഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com