വായിക്കാം ഡിജിറ്റലായിപയ്യന്നൂർ 
കോളേജ് മാഗസിനുകൾ

പയ്യന്നൂർ കോളേജ് മാഗസിനുകൾ ഡിജിറ്റലാക്കുന്നതിന് നേതൃത്വം നൽകിയവർ


പയ്യന്നൂർ  വായിക്കാം പയ്യന്നൂർ കോളേജിലെ  മാഗസിനുകൾ ഇനി ഡിജിറ്റൽ രൂപത്തിൽ.  പ്രഥമ  മാഗസിൻ ഉൾപ്പെടെ 43 വാർഷത്തെ മാഗസിൻ ഇ ഡിജിറ്റൽ ശേഖരത്തിലുണ്ട്. നാക് അക്രഡിറ്റേഷൻ സംഘത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച്‌  പ്രിൻസിപ്പൽ പ്രൊഫ. വി എം സന്തോഷ്, ഐക്യുഎസി കോ–- -ഓഡിനേറ്റർ ഡോ. പി ആർ സ്വരൺ എന്നിവർ പഴയ  മാഗസിനുകളുടെ ഡിജിറ്റലൈസേഷൻ സാധ്യമാകുമോ എന്ന അഭിപ്രായം പങ്കുവച്ചപ്പോൾ കോളേജ് യൂണിയൻ മുൻ ചെയർപേഴ്സണും  രസതന്ത്രം അധ്യാപികയുമായ ഡോ. വി കെ നിഷയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയായിരുന്നു.      ആദ്യം പ്രസിദ്ധീകരിച്ച മാഗസിൻ കോളേജിലെ മുൻ പ്രൊഫസർ കെ രാജഗോപാലൻ കൈമാറി. പല സ്ഥലങ്ങളിൽനിന്നായി  43 വർഷത്തെ  മാഗസിനുകൾ ലഭിച്ചു.  കഴിഞ്ഞ വർഷത്തെ യൂണിയൻ ജനറൽ സെക്രട്ടറി അമൽപ്രേമും സംഘവും ഓരോ താളും സ്‌കാൻചെയ്യുന്ന പ്രവത്തനം ഏറ്റെടുത്തു. കെ വി റിഥിൻ, നന്ദന സന്തോഷ്,  വിഷ്ണപ്രിയ,  എൻ പി രേവതി,  എം പി ഗോകുൽ  എന്നിവരായിരുന്നു സംഘത്തിൽ.  മുൻ  അധ്യാപകരായ പ്രൊഫ. കെ രാജഗോപാലൻ, ഡോ. ജയചന്ദ്രൻ കീഴോത്ത്, ഡോ. കെ സി മുരളീധരൻ, ഇംഗ്ലീഷ് വിഭാഗം തലവൻ ഡോ. എ സി ശ്രീഹരി എന്നിവർ മാഗസിൻ ശേഖരണത്തിൽ  സഹായികളായി.  1968, 1969, 1970, 1971, 1972, 1973, 1974, 1976, 1977, 1991  വർഷങ്ങളിലെ മാഗസിൻ ലഭിച്ചിട്ടില്ല.   കോളേജ് വെബ്സൈറ്റിൽ ഫ്ലിപ്പ് മാഗസിനുകളായി അപ്‌ലോഡ് ചെയ്ത് പുതുതലമുറയ്ക്ക് ക്യാമ്പസിന്റെ ചരിത്രം  പരിചയപ്പെടുത്തുകയാണ്‌   ലക്ഷ്യം. https://payyanurcollege.ac.in എന്ന കോളേജ് വെബ്സൈറ്റിൽ മാഗസിനുകൾ ലഭ്യമാക്കും. Read on deshabhimani.com

Related News